മേല്‍ക്കൂരയില്‍ നിന്ന് നീന്തല്‍കുളത്തിലേക്ക് ചാടാന്‍ യുവതിയുടെ ശ്രമം; സാഹസികത പാളി, വൈറലായി വിഡിയോ 

മേല്‍ക്കൂരയില്‍ നിന്ന് ചാടിയ യുവതി ഇടയ്ക്കുള്ള ചെറിയ റൂഫില്‍ തട്ടിയാണ് താഴേക്ക് വീണത്
മേല്‍ക്കൂരയില്‍ നിന്ന് നീന്തല്‍കുളത്തിലേക്ക് ചാടാന്‍ യുവതിയുടെ ശ്രമം; സാഹസികത പാളി, വൈറലായി വിഡിയോ 

മേല്‍ക്കൂരയില്‍ നിന്ന് നീന്തല്‍ക്കുളത്തിലേക്ക് ചാടാന്‍ ശ്രമിച്ച് പരാജയപ്പെട്ട യുവതിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചാഞ്ഞുകിടക്കുന്ന മേല്‍ക്കൂരയില്‍ നിന്ന് ചാടിയ യുവതി ഇടയ്ക്കുള്ള ചെറിയ റൂഫില്‍ തട്ടിയാണ് താഴേക്ക് വീണത്. ആവേശത്തില്‍ ഇത്തരം അപകടകരമായ സാഹസികതയ്ക്ക് മുതിരരുതെന്നാണ് വിഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. 

യുവതിക്കൊപ്പമുള്ള യുവാവ് കൃത്യമായി നീന്തല്‍കുളത്തിലേക്ക് ചാടുന്നതും വിഡിയോയില്‍ കാണാം. ചെറിയ റൂഫില്‍ തട്ടിയെങ്കിലും അപകടമൊന്നും സംഭവിക്കാതെ യുവതി പൂളില്‍ വീഴുകയും പിന്നീട് കൈയുയര്‍ത്തി കാണിക്കുകയും ചെയ്യുന്നുണ്ട്. യുവതിക്ക് അപകടം സംഭവിച്ചില്ലെന്ന് വിഡിയോ പങ്കുവച്ചവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇത്തരം മണ്ടത്തരങ്ങള്‍ ആരും ആവര്‍ത്തിക്കരുതെന്ന നിര്‍ദേശത്തോടെയാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com