കടുത്ത തൊണ്ടവേദന, പരിശോധിച്ച ഡോക്ടർമാർ ഞെട്ടി; ജീവനുള്ള വിര

1.5 ഇഞ്ച് നീളമുള്ള പുഴുവിനെയാണ് പുറത്തെടുത്തത്
കടുത്ത തൊണ്ടവേദന, പരിശോധിച്ച ഡോക്ടർമാർ ഞെട്ടി; ജീവനുള്ള വിര

ടോക്യോ: തൊണ്ടയിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് ജീവനുള്ള വിരയെ ആണ്‌. 1.5 ഇഞ്ച് നീളമുള്ള വിരയെയാണ് പുറത്തെടുത്തത്. ജപ്പാന്‍ സ്വദേശിനിയായ 25കാരിയാണ് അസ്വസ്ഥതകൾ മൂലം വൈദ്യസഹായം തേടിയത്.

യുവതിയുടെ തൊണ്ടിയിൽ നിന്ന് കണ്ടെത്തിയ വിര പച്ച മാസം കഴിച്ചതുകൊണ്ട്  ഉണ്ടായതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു ഹോട്ടലില്‍ നിന്ന് മത്സ്യം കഴിച്ചതിന് ശേഷമാണ് യുവതിക്ക് തൊണ്ടയില്‍ കടുത്ത വേദന അനുഭവപ്പെട്ടത്. മീന്‍ കഴിച്ചതിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി ആശുപത്രിയിലെത്തുന്നത്. തുടർന്നാണ് വിരയെ കണ്ടെത്തുന്നത്.

നിരവധി പരിശ്രമങ്ങള്‍ക്കൊടുവില്ലാണ്  വിരയെ പുറത്തെടുത്തതെന്നും അപ്പോ‌ഴും അതിന് ജീവനുണ്ടായിരുന്നു എന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്. യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടെന്നും രക്തപരിശോധനയിൽ പ്രശ്നമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. യുവതി കഴിച്ച മീനിനുള്ളില്‍ ഉണ്ടായിരുന്നതാകാം ഈ വിര എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com