ഓ​ഗസ്റ്റ് മുതൽ ദുബയിലെ ഇന്ത്യൻ കോൺസുലേറ്റ് അവധി ദിനങ്ങളിലും പ്രവർത്തിക്കും; സമയക്രമം ഇങ്ങനെ 

കോവിഡ് സാഹചര്യം കണക്കിലെടുത്താണ് മുഴുവൻ ദിവസങ്ങളിലും കോൺസുലേറ്റ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്
ഓ​ഗസ്റ്റ് മുതൽ ദുബയിലെ ഇന്ത്യൻ കോൺസുലേറ്റ് അവധി ദിനങ്ങളിലും പ്രവർത്തിക്കും; സമയക്രമം ഇങ്ങനെ 

ദുബായ്: ഓ​ഗസ്റ്റ് ഒന്നാം തിയതി മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവർത്തിക്കും. പുതിയ കോൺസുൽ ജനറലായി നിയമിക്കപ്പെട്ട അമൻ പുരിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് മുഴുവൻ ദിവസങ്ങളിലും കോൺസുലേറ്റ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.

ഓഗസ്റ്റ് ഒന്ന് മുതൽ ഡിസംബർ 31വരെ അവധി ദിനങ്ങളിൽ രാവിലെ 8 മുതൽ 10 വരെയാണ് കോൺസുലേറ്റ് തുറന്നുപ്രവർത്തിക്കുക. പാസ്‌പോർട്ട് പുതുക്കൽ, അടിയന്തര യാത്ര പോലുള്ള അവശ്യ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാക്കുമെന്ന് ഡോ. പുരി പറഞ്ഞു. എല്ലാ ദിവസങ്ങളിലും കോൺസുലേറ്റ് പ്രവർത്തിപ്പിക്കാനുള്ള തീരുമാനം പിന്നീട് സാഹചര്യത്തിന് അനുസരിച്ച് പുനപ്പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.  

ഇതിനോടകം 170,000ത്തോളം ആളുകളെയാണ് കോൺസുലേറ്റ് നാട്ടിലേക്ക് അയച്ചത്. ഇതിൽ 40,000 പേർ വന്ദേഭാരത് മിഷൻ വഴി യാത്രചെയ്തപ്പോൾ 130,000ത്തോളം ആളുകൾ സ്വകാര്യ വിമാനങ്ങളിലും മറ്റ് ചാർട്ടേർഡ് വിമാനങ്ങളിലുമാണ് യാത്രചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com