വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ ജന്മ ഗൃഹം വില്‍പ്പനയ്ക്ക് 

വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ ജന്മ ഗൃഹം വില്‍പ്പനയ്ക്ക് 
വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ ജന്മ ഗൃഹം വില്‍പ്പനയ്ക്ക് 

ബ്യൂണസ് അയേഴ്‌സ്: 20ാം നൂറ്റാണ്ടിലെ വിപ്ലവ ഇതിഹാസം ഏണസ്റ്റോ ചെ ഗുവേരയുടെ ജന്മ ഗൃഹം വില്‍പ്പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിലാണ് ചെ ഗുവേര ജനിച്ച ഫഌറ്റ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ വീടിന്റെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002ലാണ് 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് വാങ്ങുന്നത്. നിയോ ക്ലാസിക്കല്‍ രീതിയില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ഫഌറ്റ് സ്ഥിതി ചെയ്യുന്നത്. 

സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയാണ് 2002ല്‍ ഫറൂഗിയ വീട് വാങ്ങിയത്. എന്നാല്‍ അത് നടന്നില്ല. എത്ര വിലയ്ക്കാണ് വീടു വില്‍ക്കാനുദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

ഈ കാലത്തിനിടയില്‍ പ്രമുഖരായ ഒരുപാട് സന്ദര്‍ശകര്‍ ഉര്‍ക്വിസ തെരുവിനും എന്‍ട്രെ റയോസിനും ഇടയിലുള്ള ഈ വീട് കാണാന്‍ എത്തിയിട്ടുണ്ട്. യുറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍ തുടങ്ങിയവരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

സന്ദര്‍ശകരില്‍ ഏറ്റവും പ്രമുഖന്‍ തെക്കേ അമേരിക്കയിലൂടെ ചെഗുവേര 1950കളില്‍ നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനാഡോസായിരുന്നു.

1928ല്‍ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ചെ ഗുവേര ജനിച്ചത്. 1953-59 കാലത്ത് അരങ്ങേറിയ ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ചെ ഗുവേരയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com