കൊറോണയില്‍ വിറച്ച് ലോകം ; മരണം 24,000 കടന്നു; രോഗബാധിതരില്‍ 19,000 പേര്‍ ഗുരുതരാവസ്ഥയില്‍

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു
കൊറോണയില്‍ വിറച്ച് ലോകം ; മരണം 24,000 കടന്നു; രോഗബാധിതരില്‍ 19,000 പേര്‍ ഗുരുതരാവസ്ഥയില്‍
റോം : ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 വ്യാപിക്കുകയാണ്. കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 24,000 കടന്നു. 24058 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ 24 മണിക്കൂറിനിടെ 712 പേരാണ്  മരിച്ചത്. ഇതോടെ മരണം 8215 ആയി. അമേരിക്കയില്‍ മരണം 1000 കടന്നു. മരണസംഖ്യ 1293 ആയി.
ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. അമേരിക്കയില്‍ 83,672 കോവിഡ് രോഗികളാണ് ഉള്ളത്. ചൈനയില്‍ 81,265, ഇറ്റലിയില്‍ 80,539 , സ്‌പെയിനില്‍ 60,197, ജര്‍മ്മനി 41,616 എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഇറാനില്‍ രോഗബാധിതരുടെ എണ്ണം 29,406 ആയി. ഫ്രാന്‍സില്‍ 25,333 പേരും, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 11712 പേരും കൊറോണ ബാധിതരാണ്. ലോകത്ത് കോവിഡ് ബാധിതരില്‍ 19,000  പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 700 കടന്നു. 719 പേര്‍ക്കാണ്  ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത. കോവിഡ് ബാധിച്ച് രാജ്യത്ത് 16 പേര്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com