നിര്‍ണായക നേട്ടവുമായി യുഎഇ; കോവിഡ് പ്രതിരോധത്തിന് സ്‌റ്റെം ചികിത്സ, പരീക്ഷണം വിജയകരം

കോവിഡ് 19 ചികിത്സയില്‍ സുപ്രധാന നേട്ടവുമായി യുഎഇ. രോഗ പ്രതിരോധത്തിനായി സ്‌റ്റെം ചികിത്സ വികസിപ്പിച്ചു
നിര്‍ണായക നേട്ടവുമായി യുഎഇ; കോവിഡ് പ്രതിരോധത്തിന് സ്‌റ്റെം ചികിത്സ, പരീക്ഷണം വിജയകരം

അബുദാബി: കോവിഡ് 19 ചികിത്സയില്‍ സുപ്രധാന നേട്ടവുമായി യുഎഇ. രോഗ പ്രതിരോധത്തിനായി സ്‌റ്റെം ചികിത്സ വികസിപ്പിച്ചു. അബുദാബിയിലെ സ്റ്റെം സെല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് വിജയത്തിലെത്തിയിരിക്കുന്നത്. നിര്‍ണായക നേട്ടം കൈവരിച്ചതിന് ഗവേഷകരും, ഡോക്ടര്‍മാരും അടങ്ങിയ വിദഗ്ദ സംഘത്തെ യുഎഇ ഭരണാധികാരികള്‍ അഭിനന്ദിച്ചു.

കൊറോണ രോഗബാധിതരുടെ രക്തത്തില്‍നിന്ന് മൂലകോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്. 73 രോഗികളില്‍ വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്. ശ്വാസകോശ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും രോഗപ്രതിരോധ പ്രതികരണം ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് ചികിത്സ ഫലമുണ്ടാക്കുമെന്ന് അനുമാനിക്കുന്നു.

ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. പരീക്ഷണം നടത്തുന്ന രോഗികള്‍ക്ക് നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊറോണ പ്രതിരോധത്തിനെതിരെ ആഗോള തലത്തില്‍ തന്നെ  ഉപകാരപ്രദമായ നേട്ടമുണ്ടാക്കിയതിന് മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും യുഎഇ ഭരണകൂടം നന്ദി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ യുഎഇ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരികള്‍ വ്യക്തമാക്കി.സ്‌റ്റെം സെല്ലുകള്‍ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com