ഇവാന്‍കാ ട്രംപിന്റെ സഹായിക്കും കോവിഡ്; വൈറ്റ് ഹൗസില്‍ ആശങ്ക

ഇവാന്‍കാ ട്രംപിന്റെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചു; വൈറ്റ് ഹൗസില്‍ ആശങ്ക
ഇവാന്‍കാ ട്രംപിന്റെ സഹായിക്കും കോവിഡ്; വൈറ്റ് ഹൗസില്‍ ആശങ്ക

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പിഎയ്ക്ക് (പേഴ്സണല്‍ അസിസ്റ്റന്റ്) കോവിഡ് 19 സ്ഥിരീകരിച്ചു. പിഎയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായെന്ന വാര്‍ത്ത സിഎന്‍എന്‍ ആണ് പുറത്തുവിട്ടത്. 

അതേസമയം ഇവാന്‍കാ ട്രംപിന്റേയും ഭര്‍ത്താവ് ജാഡ് കുഷ്‌നറുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവാന്‍കയ്‌ക്കൊപ്പം പിഎ ജോലി ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസിലെ ഒരു ജീവനക്കാരിയുടെ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലെര്‍, വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലെറുടെ ഭാര്യ എന്നിവരുടെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇവാന്‍ക ട്രംപിന്റെ പിഎയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് പെന്‍സും മുന്‍കരുതലെന്ന നിലയില്‍ കോവിഡ് പരിശോധന നടത്തിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇരുവരുടേയും ഫലം നെഗറ്റീവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിന് കീഴടങ്ങിയത് അമേരിക്കയിലാണ്. ഇതുവരെയായി യുഎസില്‍ 78,616 പേരാണ് മരിച്ചത്. 1,332,163 പേര്‍ക്കാണ് അമേരിക്കയില്‍ രോഗബാധയുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com