'ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട ചീങ്കണ്ണി' മോസ്‌കോ മൃഗശാലയില്‍ മരിച്ചു

4 വര്‍ഷമായി മോസ്‌കോയിലെ ഈ മൃഗശാലയിലായിരുന്നു ഈ ചീങ്കണ്ണി.
'ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട ചീങ്കണ്ണി' മോസ്‌കോ മൃഗശാലയില്‍ മരിച്ചു


മോസ്‌കോ: അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഏറെ പ്രിയങ്കരനെന്ന് പറയപ്പെടുന്ന ചീങ്കണ്ണി മരിച്ചു. മോസ്‌കോ മൃഗശാല അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 84 വയസായിരുന്നു. 

ചീങ്കണ്ണികള്‍ ഏകദേശം മുപ്പത് മുതല്‍ അന്‍പത് വയസുവരെയാണ് ജീവിക്കുക. എന്നാല്‍ മിസിസിപ്പി എന്ന ഈ ചീങ്കണ്ണി 84 വയസുവരെയാണ് ജീവിച്ചത്. 

1936 ല്‍ അമേരിക്കയില്‍ ജനിച്ച ചീങ്കണ്ണിയെ ബര്‍ലിനിലെ മൃഗശാലയിലേക്ക് ഹിറ്റ് ലര്‍സമ്മാനിച്ചതാണെന്ന് പറയപ്പെടുന്നു. ഹിറ്റ് ലര്‍ ഈ മൃഗശാലയിലെ പതിവ് സന്ദര്‍ശകനായിരുന്നു.  1943 ബര്‍ലിന്‍ മൃഗശാലയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് ജോഡി ചീങ്കണ്ണികളും മുതലകുളം മരിച്ചിരുന്നു. എന്നാല്‍ അന്ന് അതിനെ അതിജീവിക്കാന്‍ ഈ ചീങ്കണ്ണിക്ക് കഴിഞ്ഞു. ബ്രിട്ടനാണ് ഈ ചീങ്കണ്ണിയെ മോസ്‌കോയ്ക്ക് കൈമാറിയത്. 74 വര്‍ഷമായി മോസ്‌കോയിലെ ഈ മൃഗശാലയിലായിരുന്നു ഈ ചീങ്കണ്ണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com