103-ാം വയസ്സിൽ കോവിഡിനെ കീഴടക്കി മുത്തശ്ശി; ചിൽഡ് ബിയറുമായി ആഘോഷം 

ജീവൻ തിരിച്ചുക്കിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പോലും വിധിയെഴുതിയ ശേഷമാണ് ജെന്നിയുടെ ഈ തിരിച്ചുവരവ്
103-ാം വയസ്സിൽ കോവിഡിനെ കീഴടക്കി മുത്തശ്ശി; ചിൽഡ് ബിയറുമായി ആഘോഷം 

വാഷിങ്ടൺ ഡിസി: കോവിഡിനെ തോൽപ്പിച്ച് 103-ാം വയസ്സിൽ അത്ഭുതകരമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ജെന്നി സ്റ്റെജ്ന എന്ന മുത്തശ്ശി. ജീവൻ തിരിച്ചുക്കിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പോലും വിധിയെഴുതിയ ശേഷമാണ് ജെന്നിയുടെ ഈ തിരിച്ചുവരവ്.  അമേരിക്കയിലെ മസാച്യുസെറ്റ്സിലാണ് സംഭവം. 

ജീവിതത്തിലേക്കുള്ള ഈ തിരിച്ചുവരവ് ബിയര്‍ കഴിച്ച് ആഘോഷിക്കുകയാണ് ജെന്നി. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ നിറയുന്നത്. 

ലൈഫ് കെയര്‍ സെന്‍റര്‍ ഓഫ് വില്‍ബ്രാഹത്തിലെ ആദ്യ കൊവിഡ് 19 രോഗിയായിരുന്നു ജെന്നി. രോ​ഗബാധ മൂർച്ഛിച്ചതോടെ ഭര്‍ത്താവിനും മക്കള്‍ക്കും അവസാനമായി ജെന്നിയെ കാണാനുള്ള അവസരം ആശുപത്രി അധികൃതര്‍ നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം ആരോ​ഗ്യനിലയിൽ നല്ല പുരോ​ഗതി കാട്ടിയ ജെന്നി രോ​ഗത്തെ കീഴടക്കുകയായിരുന്നു. ഈ സന്തോഷത്തിൽ തണുത്ത ബിയറുമായാണ് ഭര്‍ത്താവ് ജെന്നിയെ കാണാൻ ആശുപത്രിയിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com