പെന്‍ഷന്‍ തുക സ്വന്തമാക്കാനായി കൊച്ചുമകള്‍ മുത്തശ്ശിയുടെ മൃതദേഹം സൂക്ഷിച്ചത് 16 വര്‍ഷം; അറസ്റ്റ്

പെന്‍ഷന്‍ തുക സ്വന്തമാക്കാനായി മുത്തശ്ശിയുടെ മൃതദേഹം കൊച്ചുമകള്‍ സൂക്ഷിച്ചത് 16 വര്‍ഷം
പെന്‍ഷന്‍ തുക സ്വന്തമാക്കാനായി കൊച്ചുമകള്‍ മുത്തശ്ശിയുടെ മൃതദേഹം സൂക്ഷിച്ചത് 16 വര്‍ഷം; അറസ്റ്റ്


ലണ്ടന്‍: പെന്‍ഷന്‍ തുക സ്വന്തമാക്കാനായി മുത്തശ്ശിയുടെ മൃതദേഹം കൊച്ചുമകള്‍ സൂക്ഷിച്ചത് 16 വര്‍ഷം. 61 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുഎസിലെ പെന്‍സില്‍വാനിയ സ്വദേശിയായ സിന്തിയ ബാക്കാണ് അറസ്റ്റിലായത്. കേസിന്റെ തുടര്‍നടപടികള്‍ക്കായി ഇവരെ യോര്‍ക്ക് കൗണ്ടി ജുഡീഷ്യല്‍ സെന്ററിലേക്ക് മാറ്റി.

2004 ലാണ് സിന്തിയയുടെ മുത്തശ്ശിയായ ഗ്ലെനോറ റെക്കോഡ് ഡെലാഹായ് മരിച്ചത്. 97 വയസ്സ് പ്രായമുള്ളമുള്ളപ്പോള്‍ അഡ്‌മോറിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. എന്നാല്‍ മുത്തശ്ശിക്ക് സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്ന് ലഭിക്കുന്ന പണം മുടങ്ങാതിരിക്കാനാണ് സിന്തിയ മരണവിവരം രഹസ്യമാക്കിയത്. തുടര്‍ന്ന് ഒരു ഫ്രീസറില്‍ മൃതദേഹം വീടിന്റെ താഴെയുള്ള രഹസ്യകേന്ദ്രത്തില്‍ സൂക്ഷിക്കുകയും ചെയ്തു. 2007 ല്‍ അഡ്‌മോറില്‍നിന്ന് യോര്‍ക്ക് കൗണ്ടിയിലേക്ക് താമസം മാറ്റിയപ്പോള്‍ ഈ ഫ്രീസറും രഹസ്യമായി അവിടേക്ക് കടത്തി. പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സിന്തിയയുടെ പണയത്തിലായിരുന്ന വീട് നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തി. ഈ സമയം വീട് വാങ്ങാനായി എത്തിയവരാണ് ഫ്രീസറിനുള്ളില്‍ മൃതദേഹം കണ്ടത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് സംഘം സിന്തിയയെ അറസ്റ്റ് ചെയ്തത്. മൃതദേഹത്തോടുള്ള അനാദരവ്, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

2001 മുതല്‍ 2010 വരെ ഏകദേശം രണ്ട് ലക്ഷത്തോളം ഡോളര്‍ മുത്തശ്ശിയുടെ പേരില്‍ സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്ന് സിന്തിയ കൈക്കലാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വായ്പ തിരിച്ചടവിനും മറ്റുമാണ് അവര്‍ ഈ പണം ഉപയോഗിച്ചിരുന്നത്. 2010 വരെ സിന്തിയയുടെ മുത്തശ്ശിയുടെ പേരില്‍ പണം കൈമാറിയതായി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com