കുഴക്കി സ്വിങ് സ്റ്റേറ്റുകള്‍; യുഎസില്‍ അനിശ്ചിതത്വം; അന്തിമഫലം ദിവസങ്ങള്‍ വൈകും?

നിലവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും ഒപ്പത്തിനൊപ്പമാണ്. 
കുഴക്കി സ്വിങ് സ്റ്റേറ്റുകള്‍; യുഎസില്‍ അനിശ്ചിതത്വം; അന്തിമഫലം ദിവസങ്ങള്‍ വൈകും?

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലേക്ക്. ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറപ്പില്ലാത്ത് സ്വിങ് സ്റ്റേറ്റുകളില്‍ വോട്ടെണ്ണല്‍ കഴിയാത്ത സാഹചര്യത്തിലാണ് അനിശ്ചിതത്വം രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും ഒപ്പത്തിനൊപ്പമാണ്. 

270 ഇലക്ടര്‍ കൊളേജ് വോട്ടുകളാണ് പ്രസിഡന്റ് സ്ഥാനത്തെത്താനായി വേണ്ടത്. ബൈഡന്‍ 224 സീറ്റുകള്‍ നേടി മുന്നിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന് 213 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 

വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമ നടപടിയുമായി മുന്നോട്ടുപോയാല്‍ നേരിടാനുള്ള സംഘം തയ്യാറാണെന്ന് ഡമോക്രാറ്റുകളും വ്യക്തമാക്കിയിട്ടുണ്ട്. 

കനത്ത മത്സരം നടന്ന ഫ്‌ലോറിഡയില്‍ ട്രംപ് മുന്നിലെത്തി. 29 ഇലക്ടര്‍ വോട്ടുകളുള്ള നിര്‍ണായക സംസ്ഥാനമാണ് ഫ്‌ലോറിഡ. അരിസോണയില്‍ ബൈഡനാണ് മുന്നില്‍. മറ്റൊരു നിര്‍ണായക സംസ്ഥാനമായ പെന്‍സില്‍വേനിയയില്‍ വോട്ടെണ്ണലിന്റെ അടുത്ത വിവരം പ്രാദേശിക സമയം രാവിലെ ഒന്‍പതിന് മാത്രമേ ലഭിക്കുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്. 20 നിര്‍ണായക വോട്ടുകളാണ് ഇവിടെയുള്ളത്. പൂര്‍ണ ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ കാത്തിരിക്കണമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മിഷിഗന്‍, വിസ്‌കോന്‍സെന്‍, നോര്‍ത്ത് കാരലൈന, ജോര്‍ജിയ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ പോസ്റ്റല്‍ വോട്ട് ഉള്‍പ്പെടെ എണ്ണുന്നതാണു പ്രശ്‌നം. കോവിഡ് ഭീതിയില്‍ പത്തു കോടിയിലേറെ പേര്‍ ഇത്തവണ നേരത്തേ സജ്ജമാക്കിയ ബൂത്തുകളിലും പോസ്റ്റല്‍ വോട്ടും ചെയ്തതായാണു കണക്കുകള്‍. മിഷിഗനിലും പെന്‍സില്‍വേനിയയിലും ഇനിയും ദിവസങ്ങളെടുത്തു മാത്രമേ വോട്ടെണ്ണിത്തീരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com