ഫുട്‌ബോള്‍ ഗ്രൗണ്ട് കുരുതിക്കളമായി, 50 പേരുടെ തലവെട്ടിമാറ്റി; മൊസാംബിക്കില്‍ ഭീകരാക്രമണം

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൊടും ക്രൂരത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാപുട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൊടും ക്രൂരത.  50 പേരുടെ തലവെട്ടി മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

വടക്കന്‍ മൊസാംബിക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.ഫുട്‌ബോള്‍ ഗ്രൗണ്ടാണ് കുരുതിക്കളമായത്. 50 പേരെ നിരത്തിനിര്‍ത്തിയാണ് ഐഎസിനോട് അനുഭാവമുള്ളവര്‍ കൂട്ടകൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നഞ്ചബ ഗ്രാമത്തില്‍ വീടുകള്‍ക്ക് ഭീകരര്‍ തീവെച്ചതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റൊരു ഗ്രാമത്തിലും സമാനമായ കൊലപാതക പരമ്പര നടന്നിട്ടുണ്ട്. 2017 മുതല്‍ മൊസാംബിക്കില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ഭീകരാക്രമണത്തില്‍ അവസാനത്തേതാണ് ഇത്. ഇതിനോടകം 2000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരായതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭരണം കൊണ്ടുവരാനാണ് ഭീകരരുടെ ശ്രമം. തൊഴിലില്ലാത്ത ചെറുപ്പക്കാരെയും മറ്റും ആയുധം എടുക്കാന്‍ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com