മലയിടിഞ്ഞ് കടലിലേക്ക്, മുറവിളി കൂട്ടി സഞ്ചാരികള്‍ (വീഡിയോ)

സ്‌പെയിനില്‍ മലയിടിഞ്ഞ് കടലിലേക്ക് വീണതിനെ തുടര്‍ന്ന് കാനറി ദ്വീപുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മലയിടിഞ്ഞ് കടലിലേക്ക്, മുറവിളി കൂട്ടി സഞ്ചാരികള്‍ (വീഡിയോ)

മാഡ്രിഡ്: സ്‌പെയിനില്‍ മലയിടിഞ്ഞ് കടലിലേക്ക് വീണതിനെ തുടര്‍ന്ന് കാനറി ദ്വീപുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാറകഷ്ണങ്ങള്‍ക്കിടയില്‍ സഞ്ചാരികള്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്. മലയിടിഞ്ഞു വീഴുന്നതിന്റെയും സഞ്ചാരികള്‍ മുറവിളി കൂട്ടുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കടലിനോട് ചേര്‍ന്ന് കിടക്കുന്ന മലയാണ് ഇടിഞ്ഞുവീണത്. ഉഗ്ര ശബ്ദത്തോടെ മലയുടെ ഒരു ഭാഗം കടലിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇത് കണ്ട് ദൃക്‌സാക്ഷികള്‍ പേടിച്ച് മുറവിളി കൂട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. കാനറി ദ്വീപുകളിലെ പ്രസിദ്ധമായ അര്‍ഗാഗ ബീച്ചിലാണ് സംഭവം.  ബീച്ചില്‍ വിനോദസഞ്ചാരത്തിന് എത്തിയ സഞ്ചാരികള്‍ ആരെങ്കിലും ഇതില്‍ കുടുങ്ങിപ്പോയിട്ടുണ്ടോ എന്ന ഭയത്തിലാണ് അധികൃതര്‍.

കാനറി ദ്വീപുകളുടെ പ്രഡിഡന്റായ ഏയ്ഞ്ചല്‍ വിക്ടര്‍ ടോറസാണ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വീഡിയോ പങ്കുവെച്ച അദ്ദേഹം അപകടം നടന്ന സ്ഥലത്ത് നിന്ന് ആളുകളോട് മാറി നില്‍ക്കാനും ആവശ്യപ്പെട്ടു. മലയില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇനിയും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com