1300 വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം പാകിസ്ഥാനില്‍; കണ്ടെത്തിയത് പുരാതന സംസ്‌കാരത്തിന്റെ ശേഷിപ്പ് 

1300 വര്‍ഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം പാകിസ്ഥാനില്‍; കണ്ടെത്തിയത് പുരാതന സംസ്‌കാരത്തിന്റെ ശേഷിപ്പ് 
പാക് പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ട ചിത്രം
പാക് പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ട ചിത്രം


കറാച്ചി: പാകിസ്ഥാനില്‍ ആയിരത്തി മുന്നൂറു വര്‍ഷം മുമ്പ് നിര്‍മിച്ചതെന്ന് കരുതുന്ന ഹിന്ദു ക്ഷേത്രം കണ്ടെത്തി. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സ്വാത് ജില്ലയിലെ പര്‍വത മേഖലയിലാണ് വിഷ്ണു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

പാകിസ്ഥാനി, ഇറ്റാലിയന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ നടത്തിയ ഖനനത്തിലാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതു വിഷ്ണു ക്ഷേത്രമാണെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹിന്ദു ശാഹി കാലഘട്ടത്തിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. സി.ഇ 850  സി.ഇ 1026 കാലഘട്ടത്തില്‍ കാബൂള്‍ താഴ്‌വര, ഗാന്ധാരം, ഇന്നത്തെ വടക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ എന്നിവ ഭരിച്ചിരുന്ന ഹിന്ദു രാജവംശമായിരുന്നു ഹിന്ദു ശാഹി എന്നാണ് ഗവേഷകര്‍ പറയുന്നത്. 

ക്ഷേത്രം കണ്ടെത്തിയ ഭാഗത്തിനടുത്ത് തന്നെ സൈനികത്താവളം, കാവല്‍ ഗോപുരങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശുദ്ധിയാകാന്‍ ഉപയോഗിച്ചിരുന്നത് എന്ന് കരുതുന്ന ജല സംഭരണിയും കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com