ഇനി രണ്ടുമാസം ഇവിടെ സൂര്യനുദിക്കില്ല; ജനുവരിയിൽ അടുത്ത സൂര്യോദയം കാണാൻ ഒരു നാടിന്റെ കാത്തിരിപ്പ് 

ഉട്ഗിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം
ഇനി രണ്ടുമാസം ഇവിടെ സൂര്യനുദിക്കില്ല; ജനുവരിയിൽ അടുത്ത സൂര്യോദയം കാണാൻ ഒരു നാടിന്റെ കാത്തിരിപ്പ് 

അലാസ്ക: യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഒരു ​ഗ്രാമത്തിൽ ഇനി രണ്ട് മാസം സൂര്യനുദിക്കില്ല. ബാരോ എന്ന് പഴയ പേരുള്ള ഉട്ഗിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഈ അത്ഭുത പ്രതിഭാസം. വ്യാഴാഴ്ച ഇവിടത്തെ ‘അവസാന’ സൂര്യോദയമായിരുന്നു. 

പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇതിന് കാരണം. 24 മണിക്കൂറിലധികം തുടർച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളർ നൈറ്റ് എന്നു വിളിക്കുന്നത്. എല്ലാ വർഷവും ശൈത്യകാലത്ത് ഈ പ്രതിഭാസമുണ്ടാകും. 

ഇനി ഇവിടത്തുകാര്‍ സൂര്യനെ കാണണമെങ്കില്‍ ജനുവരി 22 ആകണം. സൂര്യനില്ലെങ്കിലും പകൽസമയത്ത് അരണ്ട പ്രകാശമുണ്ടാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com