എലിഫ്തീരിയ ആഗ്രഹം പറഞ്ഞു, അവളെയും തോളിലേറ്റി മരിയോസ് ഒളിമ്പസിന്റെ നെറുക തൊട്ടു; അനുപമം

ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയുടെ നീണ്ടക്കാലത്തെ സ്വപ്‌നം അറിഞ്ഞപ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താന്‍ അത്‌ലറ്റിന് തോന്നിയില്ല
എലിഫ്തീരിയ ആഗ്രഹം പറഞ്ഞു, അവളെയും തോളിലേറ്റി മരിയോസ് ഒളിമ്പസിന്റെ നെറുക തൊട്ടു; അനുപമം

ഏഥന്‍സ്: ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയുടെ നീണ്ടക്കാലത്തെ സ്വപ്‌നം അറിഞ്ഞപ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താന്‍ അത്‌ലറ്റിന് 
തോന്നിയില്ല. 22 വയസുളള ഭിന്നശേഷിക്കാരിയെയും വഹിച്ച് മരിയോസ് ഗിയന്നകൂ ഗ്രീസിലെ മൗണ്ട് ഒളിമ്പസ് കീഴടക്കി ചരിത്രം സൃഷ്ടിച്ചു. വെറും പത്തുമണിക്കൂറ് കൊണ്ടാണ് മൗണ്ട് ഒളിമ്പസിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൗണ്ട് മൈതികാസില്‍ ഇവര്‍ എത്തിയത്. ജലനിരപ്പില്‍ നിന്ന് 2918 മീറ്റര്‍ ഉയരത്തിലാണ് മൗണ്ട് മൈതികാസ്. ഗ്രീസിലെ ഏറ്റവും വലിയ മലനിരയാണ് മൗണ്ട് ഒളിമ്പസ്.

ദീര്‍ഘദൂര ഓട്ടക്കാരനായ മരിയോസ് ഗിയന്നകൂ ഇതിനോടകം 50 തവണ മൗണ്ട് ഒളിമ്പസ് കയറിയിട്ടുണ്ട്. സെപ്റ്റംബറില്‍ കണ്ടുമുട്ടിയ ബയോളജി വിദ്യാര്‍ഥിനി എലിഫ്തീരിയ  ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വീണ്ടും മൗണ്ട് ഒളിമ്പസ് കയറാന്‍ തീരുമാനിക്കുകയായിരുന്നു. ആഴ്ചകള്‍ക്കകമാണ് വിദ്യാര്‍ഥിനിയുടെ സ്വപ്‌നം മരിയോസ് സാക്ഷാത്കരിച്ചത്.

കൊടുമുടി കയറുന്നതിന് എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഭിന്നശേഷിക്കാരിയായ എലിഫ്തീരിയയെ പിന്നില്‍ വഹിക്കുന്നതിന് പരിഷ്‌കരിച്ച ബാക്ക്പായ്ക്കാണ് സജ്ജമാക്കിയത്.ഒക്ടോബര്‍ അഞ്ചിനാണ് ഇവര്‍ മൗണ്ട് മൈതികാസില്‍ എത്തുന്നത്. എട്ടംഗ അംഗങ്ങള്‍ അടങ്ങുന്ന മറ്റൊരു സംഘം ഇവരെ അനുഗമിച്ചു. 2400 മീറ്റര്‍ ഉയരത്തില്‍ വച്ച് അല്‍പ്പം വിശ്രമിച്ച ശേഷമായിരുന്നു  മൗണ്ട് മൈതികാസ് ലക്ഷ്യമാക്കിയുളള യാത്ര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com