'ശമ്പളം ഒന്നിനും തികയുന്നില്ല'! ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ‌ രാജിക്ക് ഒരുങ്ങുന്നു

'ശമ്പളം ഒന്നിനും തികയുന്നില്ല'! ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ‌ രാജിക്ക് ഒരുങ്ങുന്നു
'ശമ്പളം ഒന്നിനും തികയുന്നില്ല'! ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ‌ രാജിക്ക് ഒരുങ്ങുന്നു

ലണ്ടൻ: ശമ്പളം കുറവാണെന്ന കാരണത്താൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ! ശമ്പളം ഒന്നിനും തികയാത്തതിനാലാണ് ബോറിസ് ജോൺസൻ രാജിയെക്കുറിച്ച് ആലോചിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറ് മാസത്തിനുള്ളിൽ ബോറിസ് സ്ഥാനമൊഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 

നിലവിൽ 1,50,402 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം ഒന്നര കോടി രൂപ) ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വർഷത്തെ ശമ്പളം. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുൻപ് ബോറിസ് ജോൺസൻ ടെലിഗ്രാഫിൽ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നതായി പ്രാദേശിക പത്രങ്ങൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 

ആറ് മക്കളാണ് ബോറിസ് ജോൺസനുള്ളത്. എല്ലാവരും ബോറിസിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതിനു പുറമെ മുൻഭാര്യ മറീന വീലറുമായുള്ള വിവാഹമോചനത്തിന്റെ ഭാ​ഗമായി വലിയൊരു തുക നഷ്ടപരിഹാരമായും അദ്ദേഹത്തിന് കൈമാറേണ്ടതായി വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com