മത്സ്യത്തിന്റെ വായ തുറന്നു, 'കണ്ണുരുട്ടി' പാമ്പ്; മത്സ്യത്തൊഴിലാളിക്ക് കടിയേറ്റു

അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം
മത്സ്യത്തിന്റെ വായ തുറന്നു, 'കണ്ണുരുട്ടി' പാമ്പ്; മത്സ്യത്തൊഴിലാളിക്ക് കടിയേറ്റു

ഓരോ ദിവസവും നിരവധി അതിശയിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മത്സ്യത്തൊഴിലാളി പിടികൂടിയ മത്സ്യത്തിന്റെ വായില്‍ നിന്ന് പാമ്പിനെ പിടികൂടിയ വാര്‍ത്തയും ദൃശ്യവുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്. 

അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. മത്സ്യത്തിന്റെ വായില്‍ കൈ ഇടുന്നതിന് മുന്‍പ് ശ്രദ്ധിക്കണമെന്ന് ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്‌സസ് ഏജന്‍സി വിചിത്രമായ മുന്നറിയിപ്പ് നല്‍കി. പരേതാത്മാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസമായ ഒക്ടോബര്‍ 31നെ വിശേഷിപ്പിക്കുന്ന ഹാലവീന്‍ ദിനത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഇതിന്റെ പ്രതിഫലനമാണ് ഇത് എന്ന തരത്തിലും പ്രചാരങ്ങള്‍ കൊഴുക്കുന്നുണ്ട്.

പ്രദേശത്തെ മത്സ്യത്തൊഴിലാളിക്കാണ് മത്സ്യത്തെ കിട്ടിയത്. മത്സ്യത്തിന്റെ വായ് തുറന്ന് നോക്കിയപ്പോള്‍ പാമ്പ് തുറിച്ചുനോക്കുന്നതായി കണ്ടതായി മത്സ്യത്തൊഴിലാളിയെ ഉദ്ധരിച്ച്  ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്‌സസ് ഏജന്‍സി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മത്സ്യത്തിന്റെ വായില്‍ കൈ ഇട്ടപ്പോള്‍ പാമ്പിന്റെ നേരിയ കടി കിട്ടിയതായും മത്സ്യത്തൊഴിലാളി പറയുന്നു.

വെളളത്തില്‍ സാധാരണയായി കണ്ടുവരുന്ന പാമ്പാണിതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. നാലരയടി വരെ വളര്‍ച്ചയുളള പാമ്പാണിതെന്നും വിഷമില്ലാത്തതാണെന്നും മറ്റു ചിലര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com