ഭര്‍ത്താവ് 5000 രൂപയ്ക്ക് വിറ്റു;  വാങ്ങിയവര്‍ 21 ദിവസം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

അയ്യായിരം രൂപയ്ക്ക് ഭര്‍ത്താവ് വിറ്റ യുവതിയെ നാല് പേര്‍ ചേര്‍ന്ന് 21 ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇസ്ലാമാബാദ്:  അയ്യായിരം രൂപയ്ക്ക് ഭര്‍ത്താവ് വിറ്റ യുവതിയെ നാല് പേര്‍ ചേര്‍ന്ന് 21 ദിവസം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പാകിസ്ഥാനിലെ സര്‍ഗോദയിലാണ് സംഭവം.

2 ദിവസത്തിന് ശേഷം ഇവരില്‍ നിന്ന് രക്ഷപ്പട്ട യുവതി പൊലീസില്‍ അഭയം തേടുകയായിരുന്നു. ഭര്‍ത്താവിനും പ്രതികള്‍ക്കുമെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജില്ലാ പൊലീസ് ഓഫീറോട് വിശദീകരണം തേടി.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് നിരവധി ബലാത്സംഗ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം പോകുകയായിരുന്ന പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com