കാലിഫോര്‍ണിയ കത്തുന്നു; പടര്‍ന്നുപിടിച്ച് കാട്ടുതീ; മൂന്ന് മരണം

കാലിഫോര്‍ണിയ കത്തുന്നു; പടര്‍ന്നുപിടിച്ച് കാട്ടുതീ; മൂന്ന് മരണം
കാലിഫോര്‍ണിയ കത്തുന്നു; പടര്‍ന്നുപിടിച്ച് കാട്ടുതീ; മൂന്ന് മരണം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചു. 

വീടുകളടക്കം ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ തീപിടിത്തത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. 

ഓഗസ്റ്റ് പകുതി മുതല്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 36,00 ഓളം കെട്ടിടങ്ങളും തീപിടുത്തത്തില്‍ നശിച്ചു. 

കന്നത്ത കാറ്റ് വീശുന്നതിനേത്തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി കാട്ടുതീ പടരുകയാണ്. ദിവസത്തില്‍ 40 കിലോമീറ്റര്‍ എന്ന തോതില്‍ പടരുന്ന കാട്ടുതീയില്‍ നിരവധി വീടുകളാണ് നശിച്ചത്. കനത്ത പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് ഓറോവില്‍ പ്രദേശത്തുനിന്ന് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 

24 മണിക്കൂറിനുള്ളില്‍ 400 ചതുരശ്ര മൈല്‍ പ്രദേശം തീപ്പിടിത്തത്തില്‍ കത്തിനശിച്ചുവെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡാനിയല്‍ സ്വെയ്ന്‍ പറഞ്ഞു. തീപ്പിടിത്തത്തിന്റെ തോത് അവിശ്വസനീയമായ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com