ശരീരം നിറയെ മുറിവേറ്റ പാടുകൾ; അച്ഛന്റെ മൃതശരീരം ടൂൾ ബോക്സിൽ; യുവാവ് അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th September 2020 09:31 PM |
Last Updated: 18th September 2020 09:31 PM | A+A A- |

ഒക്‌ലഹോമ സിറ്റി: അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടിന് പുറത്തെ ടൂൾ ബോക്സിൽ മൃതദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്.
അച്ഛനെ കാണാനില്ലെന്ന വിവരം മകളാണ് പൊലീസിനെ അറിയിച്ചത്. 71കാരനായ എസ്റ്റിബാൻ ടാപ്പിയയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം. ഇതുമായി ബന്ധപ്പെട്ട് മകൻ ഫ്രാൻസിസ്കൊ ടാപിയായെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെൻസിൽവാനിയ അവന്യുവിലാണ് സംഭവം നടന്നത്. പ്രതിയെ ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെൻററിലേക്ക് മാറ്റി.
അച്ഛനെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുവാൻ വിളിച്ചിട്ടു ലഭിക്കാതിരുന്നതിനെ തുടർന്നാണ് മകൾ പോലീസിനെ അറിയിച്ചത്.