റിയാദ്: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷേനാണ് ഉത്തരവിറക്കിയത്. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇന്ത്യക്ക് പുറമേ, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളല്‍ നിന്നുള്ള വിമാന സര്‍വീസുകളും സൗദി നിര്‍ത്തിവച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ