കോവിഡ് വാക്സിൻ: 2021 മുതൽ പ്രതിവർഷം100 കോടി ഡോസ് മരുന്ന് നിർമിക്കുമെന്ന് ചൈന  

11 വാക്സീനുകളാണ് ചൈനയിൽ പരീക്ഷണഘട്ടത്തിലുള്ളത്
കോവിഡ് വാക്സിൻ: 2021 മുതൽ പ്രതിവർഷം100 കോടി ഡോസ് മരുന്ന് നിർമിക്കുമെന്ന് ചൈന  

ബെയ്ജിങ്: അടുത്തവർഷം മുതൽ പ്രതിവർഷം 100 കോടി ഡോസ് കോവിഡ് വാക്സിൻ നിർമിക്കുമെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം. ഈ വർഷം അവസാനത്തോടെ വാക്സിൻ ഉൽപാദന ശേഷി  610 മില്യൻ ഡോസ് ആകുമെന്ന് നാഷനൽ ഹെൽ‍ത്ത് കമ്മിഷൻ പ്രതിനിധി ഷെങ്ഗ് ഷൊങ്‌വെയ് പറഞ്ഞു.

11 വാക്സീനുകളാണ് ചൈനയിൽ പരീക്ഷണഘട്ടത്തിലുള്ളത്. ഇതിൽ നാല് വാക്‌സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. ഇവ മികച്ച രീതിയിൽ പുരോഗമിക്കുന്നതായും ശാസ്ത്ര സാങ്കേതിക മന്ത്രാലയ പ്രതിനിധി വു യുവാൻബിൻ പറഞ്ഞു. പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനു മുൻപ് ആരോഗ്യപ്രവർത്തകർ, അതിർത്തി സേന, മുതിർന്ന പൗരന്മാർ എന്നിവർക്കാകും വാക്സിൻ ആദ്യം നൽകുകയെന്നും അധികൃതർ വ്യക്തമാക്കി. 

ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവ തദ്ദേശീയമായി വികസിപ്പിച്ച വാക്സീനുകൾ കഴിഞ്ഞദിവസം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. ബെയ്ജിങ് ട്രേഡ് ഫെയറിലാണു വാക്‌സീനുകൾ പ്രദർശിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com