21 വയസ്സ് പൂര്‍ത്തിയായോ ?; കഞ്ചാവ് ഉപയോഗം ഇനി കുറ്റമല്ല ; നിയമവിധേയമാക്കി ന്യൂയോര്‍ക്ക്

പ്രായപൂര്‍ത്തിയായവരുടെ കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കുന്ന 16ാമത്തെ സംസ്ഥാനമാണ്  ന്യൂയോര്‍ക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്: 21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ന്യൂയോര്‍ക്കില്‍ ഇനി കുറ്റമല്ല. വിനോദത്തിനായി പൊതു ഇടങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമാനുസൃതമാക്കിക്കൊണ്ടുള്ള ബില്ലില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ ഒപ്പുവച്ചു. അതേസമയം 21 വയസിന് താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ബില്ല് വ്യക്തമാക്കുന്നു.

പ്രായപൂര്‍ത്തിയായവരുടെ കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കുന്ന 16ാമത്തെ സംസ്ഥാനമാണ്  ന്യൂയോര്‍ക്ക്. കാലിഫോര്‍ണിയയും വിനോദ ആവശ്യത്തിലേക്കായുള്ള കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് തൊഴിലിടങ്ങളിലും വീടുകളിലും കുടുംബ കോടതിയിലും വിദ്യാലയങ്ങളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലും സംരക്ഷണം നല്‍കുന്നതാണ് നിയമം. 

കഞ്ചാവിന്റെ മണം ലഭിച്ചതുകൊണ്ട് ഒരാളുടെ കാര്‍ തടഞ്ഞ് പരിശോധിക്കുന്നത് നിയമത്തില്‍ തടയുന്നു. നിയമവിധേയമല്ലാത്ത പ്രായത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നതും വില്‍പനയും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി പ്രാദേശിക ഭരണകൂടം സ്വീകരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. മൂന്ന് ഔണ്‍സ് കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റിയവര്‍ക്കും ഇളവ് ലഭിക്കും. 2019ലെ നിയമം അനുസരിച്ച് കഞ്ചാവ് കേസില്‍ പിടിയിലായവര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ ആരംഭിച്ചിരുന്നു. അതിനിടെ പുതിയ ബില്ലിനെ എതിര്‍ത്ത് രക്ഷിതാക്കളുടെ സംഘടനകളും റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളും രംഗത്തെത്തി. കഞ്ചാവ് ഉപയോഗം കൂടാനേ അത് ഉപകരിക്കൂ എന്നാണ് ഇവരുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com