വാഷിംഗ്ടൺ: യുഎസ് കാപ്പിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഫസ്റ്റ് റെസ്പോൺസ് ടീം അംഗമായിരുന്ന വില്യം ബില്ലിയാണ് മരിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബില്ലിയെ ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരിക്കുകയായിരുന്നു. ബില്ലിക്കൊപ്പം ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. കാപ്പിറ്റോളിന് മുൻപിലെ സുരക്ഷാ ബാരിക്കേഡിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.
വാഹനമോടിച്ചയാളെ പോലീസ് വെടിവച്ചു കൊന്നു. ആക്രമണത്തിന് പിന്നാലെ കാപ്പിറ്റോൾ മന്ദിരം അടച്ചു. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിരിക്കുകയാണ്. മന്ദിരത്തിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ