ചരിത്രമെഴുതി ക്ലോയി ഷാവോ മികച്ച സംവിധായിക , ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു 

നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ വനിതയാണ് ക്ലോയി 
ക്ലോയി ഷാവോ/വിഡിയോ സ്ക്രീൻഷോട്ട്
ക്ലോയി ഷാവോ/വിഡിയോ സ്ക്രീൻഷോട്ട്

ലോസ് എഞ്ചൽസ് : തൊണ്ണൂറ്റിമൂന്നാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു. നൊമാഡ് ലാൻഡ് ഒരുക്കിയ ചൈനക്കാരിയായ ക്ലോയി ഷാവോ മികച്ച സംവിധായികയായി. ഈ വിഭാ​ഗത്തിൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ വനിതയാണ് ക്ലോയി. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും.  ഡാനിയൽ കലൂയയാണ് മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനായത്. ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയമാണ് ഡാനിയലിന് പുരസ്കാരം നേടികൊടുത്തത്.

പ്രോമിസിങ് യങ് വുമണിന്റെ രചന നിർവഹച്ച എമറാൾഡ് ഫെന്നൽ മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്ളോറിയൻ സെല്ലറും സ്വന്തമാക്കി. 

ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക്ക് മെശായ (മിശിഹ), മാങ്ക്, മിനാരി, നൊമാഡ്‌ലാൻഡ്, പ്രൊമിസിങ് യങ് വുമൺ, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ ഓഫ് ദി ഷിക്കാഗോ എന്നിവയാണ് മികച്ച ചിത്രത്തിനായി മാറ്റുരയ്ക്കുന്നത്. റിയാസ് അഹമ്മദ്, ചാഡ്‌വിക് ബോസ്മാൻ, ആന്തണി ഹോപ്കിൻസ്, ഗാരി ഓൾഡ്മാൻ, സ്റ്റീവൻ യ്യൂൻ എന്നിവർ മികച്ച നടന്മരാകാനും വയോല ഡേവിസ്, ആൻഡ്ര ഡേ, വനേസ കിർബി, ഫ്രാൻസിസ് മക്‌ഡോർമാൻഡ്, കരി മള്ളിഗൻ എന്നിവർ മികച്ച നടിക്കുമുള്ള പുരസകാരങ്ങൾക്കുവേണ്ടി രംഗത്തുണ്ട്.

അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.oscars.orgയിലും  ഔദ്യോഗിക യൂട്യൂബ് ചാനലിലും അവാർഡ് പ്രഖ്യാപനം തത്സമയം കാണാം. സ്റ്റാറിനാണ് ഇന്ത്യയിലെ സംപ്രേഷാവകാശം. ഹോട്സ്റ്റാറിലും അവാർഡ് ചടങ്ങുകൾ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com