അവധി ദിവസം മീന്‍ പിടിക്കാന്‍ പോയി; മൂന്ന് സുഹൃത്തുക്കള്‍ കോടീശ്വരന്‍മാരായി

ആ തീരുമാനം കോടീശ്വരന്‍മാരാക്കുമെന്ന് അവര്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല
ബ്ലൂഫിന്‍ ടൂണ ചിത്രം /കടപ്പാട് ഡെയ്‌ലി സ്റ്റാര്‍
ബ്ലൂഫിന്‍ ടൂണ ചിത്രം /കടപ്പാട് ഡെയ്‌ലി സ്റ്റാര്‍

ആഴക്കടലിലുള്ള വിചിത്ര ജീവികളുടെ നിലനില്‍പ്പ് നമ്മ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പലയവസരങ്ങളിലും ഇത്തരം ജീവികളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിട്ടുണ്ട്. അടുത്തിടെ മൂന്ന് സുഹൃത്തുക്കള്‍ അവധി ദിവസം ആഘോഷിക്കാന്‍ മീന്‍ പിടിക്കാന്‍ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ ആ തീരുമാനം കോടീശ്വരന്‍മാരാക്കുമെന്ന് അവര്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. മീന്‍പിടിക്കാന്‍ പോയ അവര്‍ക്ക് 328 കിലോ ഗ്രാം ഭാരമുള്ള കൂറ്റന്‍ ബ്ലൂഫിന്‍ ടൂണയാണ് അവര്‍ക്ക് ലഭിച്ചത്.

അവര്‍ മത്സ്യബന്ധനത്തിന് കൊണ്ടുപോയ ബോട്ടിനെക്കാള്‍ വലിപ്പമുണ്ടായിരുന്നു അവര്‍ പിടിച്ച കൂറ്റന്‍ മീനിന്. മീനിനെ വലിച്ചുകയറ്റുന്നതിനിടെ സുഹൃത്തുക്കള്‍ രണ്ട് പേര്‍ കടലില്‍ വീഴുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് കൂറ്റന്‍ മീനിനെ ഇവര്‍ കരയ്‌ക്കെത്തിച്ചത്.

കൈല്‍ കാവില, ഗാരെത്ത് വലരിനോ, സീന്‍ ദേസുയിസ എന്നീ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ജൂലായ് ഒന്‍പതാം തീയതി പതിനഞ്ച് അടി നീളമുള്ള ബോട്ടുമായി ആഴക്കടലില്‍ പോയത്. നേരത്തെയും ഇവര്‍ പലതവണ മീന്‍പിടിക്കാനായി പോയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഇവര്‍ക്ക് ഇത്രയും വലിയ മീന്‍ ലഭിക്കുന്നത്. ചൂണ്ടയില്‍ കുരുങ്ങിയ മീന്‍ കോടികള്‍ വിലയുള്ളതാണെന്ന് ആദ്യം അവര്‍ക്ക് വിശ്വസിക്കാനായില്ല. സാഹസപ്പെട്ടാണ് മൂന്ന് പേര്‍ ചേര്‍ന്ന് ബോട്ടിനകത്തേക്ക് മീനിനെ വലിച്ചുകയറ്റിയത്. മീനിനെ മൂന്നായി വിഭജിച്ച ശേഷം മാര്‍ക്കറ്റില്‍ വില്‍ക്കുകയായിരുന്നു. ബാക്കിഭാഗം ഇവര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീതിച്ചുനല്‍കി. 2019ല്‍ 278 കിലോ ഭാരമുള്ള ബ്ലൂഫിന്‍ ടൂണ 25 കോടി 28 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com