24 മണിക്കൂറിനുള്ളില്‍ എന്തും സംഭവിക്കാം; കാബുളിലേക്ക് ഇരച്ചു കയറാന്‍ താലിബാന്‍, അഫ്ഗാന്‍ പ്രസിഡന്റ് അമേരിക്കയിലേക്ക് കടന്നേക്കും

വടക്കന്‍ പ്രവിശ്യയിലെ മസര്‍-ഇ-ഷരീഫില്‍ പൊരുതി നിന്ന സൈന്യത്തേയും താലിബാന്‍ തറപറ്റിച്ചു
ചിത്രം: എ പി
ചിത്രം: എ പി



കാബുള്‍: അഫ്ഗാനിസ്ഥാന്‍ താലിബാനും സുരക്ഷാ സേനയും തമ്മില്‍ പോരാട്ടം രൂക്ഷം. പ്രധാനപ്പെട്ട നഗരമായ ജലാലാബാദും ഭീകരവാദികള്‍ കീഴടക്കി. തലസ്ഥാനമായ കാബൂളിലേക്ക് ഏതു നിമിഷവും ഭീകരര്‍ ഇരച്ചുകയറുമെന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കാബുള്‍ മാത്രമാണ് നിലവില്‍ അഷ്‌റഫ് ഘനി സര്‍ക്കാരിന് കീഴിലുള്ളത്. വടക്കന്‍ പ്രവിശ്യയിലെ മസര്‍-ഇ-ഷരീഫില്‍ പൊരുതി നിന്ന സൈന്യത്തേയും താലിബാന്‍ തറപറ്റിച്ചു. ഇതോടെ വരും മണിക്കൂറുകള്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ്. 

പൊരുതിനില്‍ക്കുമെന്നും സൈന്യത്തെ സജ്ജമാക്കുമെന്നു കഴിഞ്ഞ ദിവസം പ്രസിഡന്റ് അഷ്‌റഫ് ഘനി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അമേരിക്കയിലേക്ക് രാഷ്ട്രീയ അഭയം തേടിയെക്കുമെന്നാണ് വിവിധ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജലാലാബാദ് നഗരം പോരാട്ടമില്ലാതെയാണ് താലിബാന്‍ കീഴടിക്കയത്. അതേസമയം, അഫ്ഗാനിലുള്ള ബാക്കി പൗരന്‍മാരെ ഒഴിപ്പിക്കാനായി അമേരിക്ക കൂടുതല്‍ സൈന്യത്തെ അയച്ചു. വരുന്ന 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും പ്രസിഡന്റ് കനത്ത സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com