താലിബാന്‍ കാബൂളില്‍; സംഘര്‍ഷത്തിനില്ല, സമാധാനപരമായി അധികാരം കൈമാറണമെന്ന് ആവശ്യം

താലിബാന്‍ കാബൂളില്‍; സംഘര്‍ഷത്തിനില്ല, സമാധാനപരമായി അധികാരം കൈമാറണമെന്ന് ആവശ്യം
താലിബാന്‍ തീവ്രവാദികള്‍/ ഫയൽ
താലിബാന്‍ തീവ്രവാദികള്‍/ ഫയൽ

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും കീഴടക്കി. നാല് വശങ്ങളില്‍ നിന്നായി താലിബാന്‍ ഭീകരര്‍ നഗരത്തിലേക്ക് പ്രവേശിച്ചതായി അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. കാബൂള്‍ നഗരത്തിന്റെ പ്രധാന കവാടങ്ങളിലെല്ലാം താലിബാന്‍ ഭീകരവാദികള്‍ കമ്പടിച്ചിട്ടുണ്ട്. 

തങ്ങളുടെ ആളുകളോട് പ്രവേശന കവാടങ്ങളില്‍ നില്‍ക്കാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിന് മുതിരാതെ അഫ്ഗാന്‍ സൈന്യത്തോട് കീഴടങ്ങാന്‍ താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഏറ്റുമുട്ടല്‍ നടത്തി അധികാരം പിടിക്കാന്‍ ഉദ്ദേശമില്ല. സമാധാനപരമായ ഒരു അധികാര കൈമാറ്റമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. അതിനായി കാത്തു നില്‍ക്കാനാണ് താലിബാന്‍ തങ്ങളുടെ ആളുകളോട് വ്യക്തമാക്കിയിട്ടുള്ളത്. 

നിലവില്‍ അഫ്ഗാനിലെ 34 പ്രവിശ്യകളിലെ ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട നഗരങ്ങളും താലിബാന്‍ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഉള്ളത്. ഇന്ന് രാവിലെയോടെ ജലാലാബാദ്, മസാരെഷെരീഫ് നഗരങ്ങളും അവര്‍ നിയന്ത്രണത്തിലാക്കിയിരുന്നു. പിന്നാലെയാണ് കാബൂളിലേക്കും അവര്‍ പ്രവേശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com