അഷ്‌റഫ് ഗനി യുഎഇയില്‍; 'അഭയം നല്‍കിയത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി'

താലിബാന്‍ രാജ്യം പിടിച്ചെടുത്തതോടെ, അഫ്ഗാന്സ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയില്‍ രാഷ്ട്രീയ അഭയം തേടി
അഷ്‌റഫ് ഗനി, എപി ചിത്രം
അഷ്‌റഫ് ഗനി, എപി ചിത്രം


അബുദാബി: താലിബാന്‍ രാജ്യം പിടിച്ചെടുത്തതോടെ, അഫ്ഗാന്സ്ഥാന്‍ വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയില്‍ രാഷ്ട്രീയ അഭയം തേടി. ഗനി രാജ്യത്ത് എത്തിയതായി യുഎഇ ഭരണകൂടം സ്ഥിരീകരിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഗനിയ്ക്ക് അഭയം നല്‍കിയതെന്ന് യുഎഇ വ്യക്തമാക്കി. അദ്ദേഹത്തിനൊപ്പം കുടുംബയും അബുദാബിയില്‍ എത്തിയിട്ടുണ്ട്. 

യുഎഇ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഗനി യുഎഇയില്‍ എവിടെയാണ് ഉള്ളതെന്ന് വാര്‍ത്താ ഏജന്‍സി വ്യക്താക്കിയിട്ടില്ല.  

താലിബാന്‍ കാബുള്‍ പിടിച്ചെടുക്കുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് ഗനി രാജ്യം വിട്ടത്. താജിക്കിസ്ഥാനിലേക്കാണ് അദ്ദേഹം ആദ്യം പോയത്. 
അതേസമയം, അഫ്ഗാനില്‍ നിന്ന്  ജനങ്ങളുടെ കൂട്ടപ്പലയാനം തുടരുകയാണ്. ജനതയെ ഒറ്റപ്പെടുത്തി രക്ഷപ്പെട്ട ഭരണാധികാരി എന്ന തരത്തില്‍ ഗനിക്ക് എതിരെ വിമര്‍ശനവും ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com