'ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ രക്ഷാദൗത്യം' ; അഫ്ഗാന്‍ ദൗത്യം അപകടകരമെന്ന് ബൈഡന്‍ ; യുഎഇയും അഭയമൊരുക്കും 

സേനാ പിന്‍മാറ്റത്തില്‍ യുഎസ് ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/ പിടിഐ ചിത്രം
യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/ പിടിഐ ചിത്രം


വാഷിങ്ടണ്‍ : ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാദൗത്യമാണ് അഫ്ഗാനിസ്ഥാനിലേതെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതിനോടകം  18,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റി. അഫ്ഗാനിലെ അമേരിക്കന്‍ പൗരന്മാരെയും, യുഎസിനെ സഹായിച്ച സ്വദേശികളെയും അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു. 

സേനാ പിന്‍മാറ്റത്തില്‍ യുഎസ് ഇന്റലിജന്‍സിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ല. അഫ്ഗാന്‍ രക്ഷാദൗത്യത്തെ അപകടകരമെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. 

കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. കാബുള്‍ വിമാനത്താവളത്തിന് അമേരിക്ക സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. അതിനിടെ അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക അഭയം നല്‍കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. 

5000 അഫ്ഗാനികള്‍ക്ക് 10 ദിവസത്തേക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് യുഎഇ അറിയിച്ചു. അമേരിക്കന്‍ വിമാനങ്ങളില്‍ അഫ്ഗാന്‍ പൗരന്മാരെ യുഎഇയിലെത്തിക്കും. യുഎസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നും യുഎഇ ഭരണകൂടം അറിയിച്ചു. ജര്‍മ്മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ധാരണ അമേരിക്ക ഉടന്‍ പ്രഖ്യാപിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com