കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക. അഫ്ഗാനിസ്ഥാനിൽ ഐഎസ് ശക്തികേന്ദ്രങ്ങളിൾ വെള്ളിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി പെന്റഗൺ സ്ഥിരീകരിച്ചു. നൻഗർഹാർ പ്രവിശ്യയിലാണ് വ്യോമാക്രമണം നടന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. കാബൂളിൽ ഇരട്ട സ്ഫോടനം നടന്നതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ബൈഡൻ പറഞ്ഞിരുന്നു. "ഞങ്ങൾ ഇത് മറക്കില്ല, പൊറുക്കില്ല. നിങ്ങളെ പിന്തുടർന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും", സ്ഫോടനവിവരം സ്ഥിരീകരിച്ച ബൈഡൻ അന്ന് പറഞ്ഞതിങ്ങനെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ