വാക്‌സിന്‍ സ്വീകരിച്ച സ്ത്രീ മരിച്ചു, ന്യൂസിലന്‍ഡില്‍ ആദ്യം

ന്യൂസിലന്‍ഡില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ട്. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം രാജ്യത്ത് ഉണ്ടാവുന്ന ആദ്യത്തെ മരണമാണെന്നാണ് ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രാലയം പറയുന്നത്.

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കുന്നവരില്‍ വിരളമായി കാണുന്ന പാര്‍ശ്വഫലമായ മയോകാര്‍ഡിറ്റിസാണ് സ്ത്രീയെ ബാധിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഹൃദയത്തിന്റെ പേശികളിലെ അണുബാധയാണ് മയോകാര്‍ഡിറ്റിസ്. ഇതുബാധിക്കുന്നവരുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റും. രക്തം പമ്പ് ചെയ്യാനുള്ള ശേഷി ഹൃദയത്തിന് നഷ്ടപ്പെടുന്നതാണ് അവസ്ഥ. ഇതോടെ ഹൃദയമിടിപ്പില്‍ താളപ്പിഴകള്‍ സംഭവിക്കും. വാക്‌സിന്റെ സുരക്ഷ നിരീക്ഷിക്കുന്ന ഉന്നതതല സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന.

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ മരണമാണിതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഫൈസര്‍ തയ്യാറായിട്ടില്ല. ആറുമാസം കോവിഡില്‍ നിന്ന് പൂര്‍ണമായി മുക്തമായിരുന്ന ന്യൂസിലന്‍ഡില്‍ ഡെല്‍റ്റ വകഭേദമാണ് പടരുന്നത്. തിങ്കളാഴ്ച മാത്രം 53 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com