കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, പട്ടാളത്തിനെതിരെ ജനവികാരം തിരിച്ചുവിട്ടു; ആങ് സാന്‍ സൂചിക്ക് നാലുവര്‍ഷം തടവ് 

സൈന്യത്താല്‍ പുറത്താക്കപ്പെട്ട മ്യാന്മാറിലെ ജനകീയ നേതാവ് ആങ് സാന്‍ സൂചിക്ക് നാലുവര്‍ഷം തടവ്
ആങ് സാന്‍ സൂചി, ഫയല്‍ ചിത്രം
ആങ് സാന്‍ സൂചി, ഫയല്‍ ചിത്രം

യാങ്കോണ്‍: സൈന്യത്താല്‍ പുറത്താക്കപ്പെട്ട മ്യാന്മാറിലെ ജനകീയ നേതാവ് ആങ് സാന്‍ സൂചിക്ക് നാലുവര്‍ഷം തടവ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നതടക്കം വിവിധ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതിയാണ് ഉത്തരവിട്ടത്. പട്ടാളത്തിനെതിരെ ജനവികാരം തിരിച്ചുവിട്ടു എന്നതാണ് മറ്റൊരു കുറ്റം.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് കാട്ടി ദുരന്തനിവാരണ നിയമം അനുസരിച്ച് രണ്ടുവര്‍ഷമാണ് ജയില്‍ ശിക്ഷ വിധിച്ചത്. പട്ടാളത്തിനെതിരെ ജനവികാരം തിരിച്ചു എന്ന കുറ്റം ചുമത്തിയാണ് രണ്ടു വര്‍ഷം കൂടി ജയില്‍ ശിക്ഷയ്ക്ക് ഉത്തരവിട്ടത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പട്ടാള അട്ടിമറിയിലൂടെയാണ് ആങ് സാന്‍ സൂചിയെ പുറത്താക്കിയത്. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വിജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു പട്ടാള അട്ടിമറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com