പാമ്പിനെ കൊല്ലാന്‍ വീടിന് തീയിട്ടു; കത്തിനശിച്ചത് 13 കോടിയുടെ വീട് 

പത്ത് കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 
കത്തിനശിച്ച വീട്‌
കത്തിനശിച്ച വീട്‌
Published on
Updated on

വാഷിങ്ടണ്‍: പാമ്പുകളുടെ ശല്യം ഒഴിവാക്കാന്‍ വീട്ടുടമ ശ്രമിക്കുന്നതിനിടെ ആഢംബര വീട് കത്തിനശിച്ചു. അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം.

വാഷിങ്ടണ്‍ ഡിസിക്ക് സമീപം നാല്‍പത് കിലോമീറ്റര്‍ അകലെ പൂള്‍സ് വില്ലെയിലാണ് വീടിന് തീപിടിച്ചത്. വീടിന് സമീപത്ത് പാമ്പ് ശല്യം രൂക്ഷമായപ്പോള്‍ അവയെ ഇല്ലാതാക്കാന്‍ തീയിട്ടപ്പോഴാണ് കൂറ്റന്‍ വിട് കത്തിനശിച്ചത്.

പത്ത് കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. നവംബര്‍ 23ന്  രാത്രി പത്ത് മണിയോടെയാണ് സംഭവം. തീയണയ്ക്കാനായി 75 അഗ്നിശമന സേനാംഗങ്ങളെ അയച്ചതായി ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. തീപിടിത്തത്തില്‍ ആള്‍അപായമുണ്ടായില്ലെന്നും ഫയര്‍ഫോഴ്‌സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com