അമേരിക്കയില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; കെന്റക്കിയില്‍ 50 പേര്‍ മരിച്ചു; അടിയന്തരാവസ്ഥ (വീഡിയോ)

അമേരിക്കയില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; കെന്റക്കിയില്‍ 50 പേര്‍ മരിച്ചു; അടിയന്തരാവസ്ഥ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാഷിങ്ടന്‍: അമേരിക്കയില്‍ വന്‍ നാശം വിതച്ച് ചുഴലിക്കാറ്റ്. യുഎസിന്റെ തെക്കു കിഴക്കന്‍ സംസ്ഥാനമായ കെന്റക്കിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 50 പേര്‍ മരിച്ചു. ഗവര്‍ണര്‍ ആന്‍ഡി ബെഷിയറാണ് 50 ആളുകള്‍ മരിച്ചതായി വ്യക്തമാക്കിയത്. മരണം 100 വരെ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. കെന്റക്കിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ഇല്ലിനോയിസില്‍ ആമസോണ്‍ വെയര്‍ഹൗസില്‍ നൂറോളം തൊഴിലാളികള്‍ കുടുങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ്ഫീല്‍ഡിലും കനത്ത നാശനഷ്ടങ്ങളുണ്ടായെന്നു റിപ്പോര്‍ട്ടുണ്ട്.

മെയ്ഫീല്‍ഡിലെ മെഴുകുതിരി ഫാക്ടറി തകര്‍ന്നു. നിരവധി പേര്‍ കുടുങ്ങിയതായാണ് വിവരം. അര്‍കന്‍സസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ശക്തമായ നാശനഷ്ടം ഉണ്ടാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com