ഒമൈക്രോണ്‍: ദക്ഷിണ ആഫ്രിക്കയില്‍ പ്രസിഡന്റിനും കോവിഡ്, രോഗവ്യാപനത്തില്‍ കുതിപ്പ്

ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ദക്ഷിണ ആഫ്രിക്കയില്‍ കോവിഡ് വ്യാപനം കുതിച്ച് ഉയരുന്നതിനിടെ പ്രസിഡന്റ് സിറില്‍ റോമഫോസയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു
സിറില്‍ റാമഫോസ/ഫയല്‍
സിറില്‍ റാമഫോസ/ഫയല്‍

ജോഹന്നസ്ബര്‍ഗ്:  ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ദക്ഷിണ ആഫ്രിക്കയില്‍ കോവിഡ് വ്യാപനം കുതിച്ച് ഉയരുന്നതിനിടെ പ്രസിഡന്റ് സിറില്‍ റാമഫോസയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ പ്രസിഡന്റ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ആണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

അറുപത്തിയൊന്‍പതുകാരനായ റാമഫോസ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്. കേപ് ടൗണില്‍ മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഡി ക്ലര്‍ക്കിന്റെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിനു പിന്നാലെ പ്രസിഡന്റിന് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റ് ഐസൊലേഷനില്‍ ആയതിനാല്‍ ഔദ്യോഗിക ചുമതലകള്‍ ഡെപ്യൂട്ടി പ്രസിഡന്റ് ഡേവിഡ് മബൂസയ്ക്കു കൈമാമാറി.

കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റോമഫോസ സന്ദര്‍ശനം നടത്തിയിരുന്നു. അപ്പോള്‍ കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റിവ് ആയിരുന്നു. ബുധനാഴ്ച രാജ്യത്ത് മടങ്ങിയെത്തിയ സമയത്തു നടത്തിയ പരിശോധനയും നെഗറ്റിവ് ആയിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. 

ദക്ഷിണ ആഫ്രിക്കയില്‍ ഇന്നലെ 37,875 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടു തലേന്ന് 17,154 പേരിലാണ് രോഗബാധ കണ്ടെത്തിയത്. വലിയ കുതിപ്പാണ് സമീപ ദിവസങ്ങളില്‍ വൈറസ് വ്യാപനത്തില്‍ ഉണ്ടായിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com