തലയുടെ ഉള്‍ഭാഗം കാണാം, കണ്ണുകള്‍ നെറ്റിയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയ നിലയില്‍; 'ട്രാന്‍സ്‌പെരന്റ് ഫിഷ്', ഞെട്ടി ശാസ്ത്രലോകം- അപൂര്‍വ്വ വീഡിയോ 

കഴിഞ്ഞാഴ്ച പസഫിക് സമുദ്രത്തിലാണ് വേറിട്ട മത്സ്യത്തെ കണ്ടെത്തിയത്
'അപൂര്‍വ്വ' മത്സ്യം
'അപൂര്‍വ്വ' മത്സ്യം

മുദ്രത്തിലെ നിഗൂഢരഹസ്യങ്ങള്‍ തേടിയുള്ള പര്യവേക്ഷണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. പലപ്പോഴും ഇത്തരം അന്വേഷണങ്ങളില്‍ അമ്പരപ്പ് ഉളവാക്കുന്ന നിരവധി രഹസ്യങ്ങളുടെ ചുരുളഴിയാറുണ്ട്. ഇപ്പോള്‍ ക്യാമറയില്‍ പതിഞ്ഞ ഒരു മത്സ്യമാണ് ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുന്നത്. സുതാര്യമായ തലയോട് കൂടിയ മത്സ്യമാണ് ക്യാമറയില്‍ പതിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കഴിഞ്ഞാഴ്ച പസഫിക് സമുദ്രത്തിലാണ് വേറിട്ട മത്സ്യത്തെ കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള കണ്ണുകള്‍ നെറ്റിയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന നിലയിലാണ്. ഇത് ബാരല്‍ഐ ഫിഷാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഈ മത്സ്യം സമുദ്രത്തിന്റെ അടിത്തട്ടിലാണ് ക്യാമറയില്‍ പതിഞ്ഞത്. മറ്റു മത്സ്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ഈ മത്സ്യത്തെ ഇതുവരെ കടലിന്റെ അടിത്തട്ടില്‍ ഒന്‍പത് തവണ മാത്രമാണ്  കണ്ടിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com