ഉത്തര കൊറിയയിൽ ചിരിയും കരച്ചിലും നിരോധിച്ചു! കടയിൽ പോയി സാധനങ്ങളും വാങ്ങരുത്

ഉത്തര കൊറിയയിൽ ചിരിയും കരച്ചിലും നിരോധിച്ചു! കടയിൽ പോയി സാധനങ്ങളും വാങ്ങരുത്
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

പ്യോങ്യാങ്: ഉത്തരകൊറിയയിലെ നഗരങ്ങളിൽ 11 ​ദിവസം പൗരൻമാർ ചിരിക്കാനും കരയാനും പാടില്ല! രാജ്യത്തിന്റെ പരമാധികാരി കിം ജോങ് ഉൻ അധികാരത്തിലെത്തിയതിന്റെ 10–ാം വാർഷിക ദിനമായ ഇന്നലെ മുതൽക്ക് 11 ദിവസത്തേക്കാണ് വിലക്ക്. 

10 വർഷം മുൻപ് അന്നത്തെ പരമാധികാരിയും കിമ്മിന്റെ പിതാവുമായ കിം ജോങ് ഇൽ അന്തരിച്ചതിന്റെ വാർഷിക ദുഃഖാചരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് 11 ദിവസത്തേക്ക് ചിരിയും സന്തോഷവും നിരോധിച്ചത്. ഈ ദിവസങ്ങളിൽ ജന്മദിനമുള്ളവർ അതാഘോഷിച്ചുകൂടാ. ആരും സന്തോഷിക്കരുതെന്നതിനു പുറമേ എല്ലാവർക്കും ഈ ഒരു ദുഃഖമേ പാടുള്ളൂ എന്നും നിബന്ധനയുമുണ്ട്. ബന്ധുക്കൾ മരിച്ചാൽ ആരും ഉച്ചത്തിൽ കരയാനും പാടില്ല. മരണാനന്തര ചടങ്ങുകൾ 11 ദിവസം കഴിഞ്ഞു മതി. 

കിം ജോങ് ഇലിന്റെ ചരമദിനമായ ഇന്നലെ അവശ്യ സാധനങ്ങൾ വാങ്ങാൻ ആളുകൾ കടയിൽ പോകുന്നതിനു വരെ വിലക്കേർപ്പെടുത്തിയിരുന്നു. ഈ ​ദിവസങ്ങളിൽ മദ്യപിക്കുന്നതിനും വിലക്കുണ്ട്. 

1994 മുതൽ രാജ്യം ഭരിച്ച കിം ജോങ് ഇൽ 2011 ൽ 69–ാം വയസിൽ ഹൃദയാഘാതത്തെത്തുടർന്നാണു മരിച്ചത്. ഉത്തര കൊറിയയുടെ ഇരുണ്ട കാലം എന്നാണ് അദ്ദേഹത്തിന്റെ ഭരണകാലത്തെ വിശേഷിപ്പിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com