അറ്റകുറ്റപ്പണിക്ക് 17ലക്ഷം ചെലവ് വരും; ടെസ്ല കാര്‍ ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ത്ത് ഉടമ- വീഡിയോ 

മോശം സര്‍വീസിന്റെ പേരില്‍ പ്രമുഖ ഇലക്ട്രോണിക് വാഹനമായ ടെസ്ല കാര്‍ തകര്‍ത്ത് കാറുടമ
ടെസ്ല കാര്‍ ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നു
ടെസ്ല കാര്‍ ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നു

മോശം സര്‍വീസിന്റെ പേരില്‍ പ്രമുഖ ഇലക്ട്രോണിക് വാഹനമായ ടെസ്ല കാര്‍ തകര്‍ത്ത് കാറുടമ. 30 കിലോഗ്രാം ഡൈനാമിറ്റ് ഉപയോഗിച്ച് കാര്‍ പൊട്ടിച്ച് നശിപ്പിക്കുകയായിരുന്നു. 

ഫിന്‍ലന്‍ഡിലാണ് സംഭവം. മഞ്ഞുവീണ് കിടക്കുന്ന ഗ്രാമത്തില്‍ കാര്‍ കൊണ്ടുപോയാണ് തകര്‍ത്തത്. കാറിന്റെ അറ്റകുറ്റപ്പണിക്കായി 17ലക്ഷം രൂപ വരുമെന്ന് കമ്പനി അറിയിച്ചതിനെ തുടര്‍ന്നാണ് കാറുടമയുടെ പ്രകോപനം.

ആഫ്റ്റര്‍ സെയില്‍സ് സേവനം മോശമാണെന്ന് ആരോപിച്ചാണ് കാറുടമ ടെസ്ല കാര്‍ നശിപ്പിച്ചത്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഒന്നിലധികം സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ സര്‍വീസ് സെന്ററില്‍ എത്തിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ ബാറ്ററി പാക്ക് പൂര്‍ണമായി മാറ്റിയില്ലെങ്കില്‍ കാര്‍ പൂര്‍ണമായി  പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഇതിനായി 17ലക്ഷം രൂപ ചെലവ് വരുമെന്നും സര്‍വീസ് സെന്റര്‍ അറിയിച്ചു.

കാറിന്റെ വാറണ്ടി കാലാവധി അവസാനിച്ചതിനാല്‍ ലക്ഷങ്ങള്‍ മുടക്കുന്നത് ബാധ്യതയാകുമെന്ന് കണ്ടാണ് കാര്‍ നശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കാറുടമ പറയുന്നു.  എട്ടുവര്‍ഷം മുന്‍പാണ് കാര്‍ വാങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com