പുതപ്പിനുള്ളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ വിഷപ്പാമ്പ് 10 വയസുകാരിയെ രണ്ടുതവണ കടിച്ചു; അസഹനീയമായ വേദനയിലും ഭയന്നില്ല, പെണ്‍കുട്ടി ജീവിതത്തിലേക്ക്

ഓസ്‌ട്രേലിയയില്‍ 10 വയസ്സുകാരിക്ക് കിടക്കയില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ 10 വയസ്സുകാരിക്ക് കിടക്കയില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റു. പെണ്‍കുട്ടി കിടന്നപ്പോള്‍പുതപ്പിനടിയില്‍ പതുങ്ങിയിരുന്ന പാമ്പ്  ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ച പാമ്പിനെ മറു കാലുകൊണ്ട് തട്ടിമാറ്റിയപ്പോള്‍ വീണ്ടും കടിയേറ്റു.ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ് നഗരത്തിലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളിലൊന്നായ കിങ് ബ്രൗണ്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്.വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ പാമ്പു പിടുത്ത വിദഗ്ധന്‍  കൂറ്റന്‍ വിഷപ്പാമ്പിനെ പിടികൂടി.

അതീവ അപകടകാരികളായ പാമ്പുകളാണ് കിങ് ബ്രൗണ്‍ സ്‌നേക്കുകള്‍. എലിയെയോ വലിയയിനം പല്ലിവര്‍ഗത്തെയോ തേടിയാകാം വീടിനുള്ളിലേക്ക് കടന്നതെന്നാണ് നിഗമനം. ഇവയുടെ കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെടും. കുട്ടി കൂടുതല്‍ ഭയപ്പെടാഞ്ഞതുകൊണ്ട് വിഷം അതിവേഗത്തില്‍ ശരീരത്തിലേക്ക് വ്യപിച്ചിരുന്നില്ല. കടുത്ത വേദന സഹിച്ച പെണ്‍കുട്ടിയുടെ ധൈര്യത്തെ സമ്മതിക്കണമെന്നും പാമ്പ് പിടുത്ത വിദ്ഗ്ധന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com