'ഒരു ഭീഷണിയും വിലപ്പോവില്ല, ഞാന്‍ കര്‍ഷകര്‍ക്കൊപ്പം തന്നെ':ഗ്രേറ്റ, കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് 

കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തേക്കും. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ഗൂഢാലോചനയില്‍ ഗ്രെറ്റ ഭാഗമായെന്നാണ് ഡല്‍ഹി പൊലീസിന്റെ വിലയിരുത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കര്‍ഷകര്‍ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച് ഗ്രെറ്റ വീണ്ടും രംഗത്തുവന്നു. ഒരു തരത്തിലുള്ള ഭീഷണികളും തന്നെ ഇതില്‍ നിന്ന് പിന്നോട്ടു വലിക്കുകയില്ലെന്നും ട്വീറ്റില്‍ പറയുന്നു.

കര്‍ഷക സമരത്തെ സഹായിക്കാന്‍ എന്ന പേരില്‍ ഗ്രെറ്റ പങ്കുവെച്ച ടൂള്‍കിറ്റ്, ഇവരുടെ അജന്‍ഡ വ്യക്തമാക്കുന്നതായി ഡല്‍ഹി പൊലീസ് സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ത്യുന്‍ബെ, റിഹാന തുടങ്ങി  വിദേശത്തുള്ള നിരവധി പ്രമുഖരാണ് രംഗത്തുവന്നത്. ഇവര്‍ക്കെതിരെ വിമര്‍ശനവുമായി മറുപക്ഷവും രംഗത്തുവന്നതോടെ, ലോകമൊട്ടാകെ വലിയ തോതിലുള്ള ചര്‍ച്ചയ്ക്കാണ് ഇത് വഴിമരുന്നിട്ടത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ചയാണ് ഗ്രെറ്റ ആദ്യമായി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ സമരത്തെ സഹായിക്കാന്‍ എന്ന പേരില്‍ ഗ്രെറ്റ പരിഷ്‌കരിച്ച ടൂള്‍കിറ്റും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് പിന്‍വലിച്ചാണ് പുതിയത് ട്വിറ്ററില്‍ പങ്കുവെച്ചത്.

അതിനിടെ കര്‍ഷകര്‍ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച് ഗ്രെറ്റ വീണ്ടും രംഗത്തുവന്നു. സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കും. ഒരു തരത്തിലുള്ള ഭീഷണികളും തന്നെ ഇതില്‍ നിന്ന് പിന്നോട്ടു വലിക്കുകയില്ല. വിദ്വേഷം, ഭീഷണി, മനുഷ്യവകാശലംഘനം എന്നിവ തന്റെ നിലപാടില്‍ ഒരു വിധത്തിലുള്ള മാറ്റവും വരുത്തില്ലെന്നും ട്വീറ്റില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com