'ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം'- അമേരിക്കയിലെ സൂപ്പർ ബൗൾ മത്സരത്തിനിടെ കർഷക സമരത്തിന് പിന്തുണയേകി പരസ്യം (വീഡിയോ)

'ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം'- അമേരിക്കയിലെ സൂപ്പർ ബൗൾ മത്സരത്തിനിടെ കർഷക സമരത്തിന് പിന്തുണയേകി പരസ്യം (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂയോർക്ക്: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയേകി അമേ‌രിക്കയിൽ ടിവി പരസ്യം. അമേരിക്കയിലെ സൂപ്പർ ബൗൾ മത്സരത്തിനിടെ യാണ് ടിവി ചാനലിലൂടെ പരസ്യം സംപ്രേഷണം ചെയ്തത്. കഴിഞ്ഞ ദിവസമാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം തത്സമയ മത്സരത്തിനിടെ സംപ്രേഷണം ചെയ്തത്.  കർഷക പ്രതിഷേധത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം നൽകുന്നതിന്റെ ഭാഗമായി പ്രവാസി സിഖ് സമൂഹമാണ് വൻതുക മുടക്കി പരസ്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

'എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണ്' എന്ന മാർട്ടിൻ ലൂതർ കിങിന്റെ വാക്കുകളോടെയാണ് പരസ്യം ആരംഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നും കർഷകരില്ലെങ്കിൽ ഭക്ഷണമോ നല്ലൊരു ഭാവിയോ ഇല്ലെന്നും പരസ്യത്തിലെ സന്ദേശത്തിൽ പറയുന്നു. കർഷകർക്ക് ഐക്യദാർഢ്യമേകി #iStandWithFarmers എന്ന ഹാഷ് ടാഗോടെയാണ് പരസ്യം അവസാനിക്കുന്നത്. രണ്ട് മാസത്തിലേറെയായി ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചേർത്തിണക്കിയാണ് പരസ്യം തയ്യാറാക്കിയത്. 

കാലിഫോർണിയയിലെ ചില ഭാഗങ്ങളിൽ മാത്രമാണ് പരസ്യം ടിവിയിൽ കാണിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.  അമേരിക്കയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള കായിക ഇനങ്ങളിലെന്നാണ് സൂപ്പർ ബൗൾ. 100 മില്യൺ ആളുകൾ ടിവിയിലൂടെ മാത്രം സൂപ്പർ ബൗൾ മത്സരം കാണുന്നുണ്ട്. മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങൾക്ക് ഏകദേശം 36-44 കോടി രൂപ ചാനൽ ഈടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com