പെപ്പിനുള്ളില്‍ നിക്ഷേപിച്ച മുട്ടകള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന നീരാളി
പെപ്പിനുള്ളില്‍ നിക്ഷേപിച്ച മുട്ടകള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന നീരാളി

പൈപ്പിനുളളില്‍ മുട്ടകള്‍, കടലിലെത്തിക്കാന്‍ അമ്മ നീരാളിയുടെ കഷ്ടപ്പാട്; സഹായഹസ്തം- വീഡിയോ 

സമുദ്ര ഗവേഷകയായ ഷെറി മാരിസ് മെല്‍ബണിലെ കടല്‍ത്തീരത്ത് നിന്നും പകര്‍ത്തിയ ദൃശ്യമാണിത്

സ്വന്തം ജീവന്‍ ബലികൊടുത്തും കുഞ്ഞുങ്ങളെ കാക്കാന്‍ അമ്മമാര്‍ തയ്യാറാവുന്നതിന്റെ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരപിടിയന്മാരില്‍ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ ശ്രമിക്കും. ഇപ്പോഴിതാ ഒരു പ്ലാസ്റ്റിക് പൈപ്പിനുള്ളില്‍ നിക്ഷേപിച്ച തന്റെ മുട്ടകള്‍ രക്ഷിക്കാന്‍ ഒരു അമ്മ നീരാളി നടത്തുന്ന ശ്രമങ്ങളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സമുദ്ര ഗവേഷകയായ ഷെറി മാരിസ് മെല്‍ബണിലെ കടല്‍ത്തീരത്ത് നിന്നും പകര്‍ത്തിയ ദൃശ്യമാണിത്. തീരത്തടിഞ്ഞ ഒരു പൈപ്പ് കഷ്ണം കണ്ട് അത് എടുത്തുമാറ്റാന്‍ നോക്കിയപ്പോഴാണ് ഉള്ളില്‍ ഒരു നീരാളിയുണ്ടെന്ന് ഷെറിക്ക് മനസ്സിലായത്. പൈപ്പിനുള്ളില്‍ മുട്ടകളിട്ടശേഷം അതിന് അടയിരിക്കുകയായിരുന്നു നീരാളി. അതിനിടയില്‍ എങ്ങനെയോ പൈപ്പ് തീരത്ത് വന്നടിഞ്ഞതാണ്.  പുറത്തെത്തിയ അമ്മ നീരാളി പൈപ്പ് തിരികെ സമുദ്രത്തിലേക്ക് ഉരുട്ടിയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇത് കണ്ട ഷെറി പൈപ്പ് വെള്ളത്തിലേക്കെടുത്തു വച്ച് അമ്മ നീരാളിയെ സഹായിക്കുകയും ചെയ്തു.

മുട്ടയിടുന്നതോടെ നീരാളികള്‍ അവയുടെ ജീവിതത്തിന്റെ അവസാന ഭാഗത്തിലേക്കാണ് കടക്കുന്നത്. രണ്ടു മുതല്‍ 10 മാസം വരെ എടുത്താണ് പല നീരാളികളുടെയും മുട്ട വിരിയുന്നത്. ഇക്കാലമത്രയും ഭക്ഷണം പോലുമില്ലാതെ കഴിയുന്നതിനാല്‍  മുട്ടകള്‍ വിരിയുമ്പോഴേക്കും അമ്മ നീരാളി ജീവന്‍ വെടിഞ്ഞിരിക്കും.

മുട്ടയിട്ടശേഷം അവ വിരിയുന്ന കാലമത്രയും അമ്മ നീരാളി മുട്ടകളുടെ മുകളില്‍ നിന്ന് ഒരു നിമിഷം പോലും മാറാതെ അടയിരിക്കും. മീനുകളും ഞണ്ടുകുളം നക്ഷത്ര മത്സ്യങ്ങളുമാന്നും മുട്ടകള്‍ ഭക്ഷണമാക്കാതെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ ഇരിപ്പ്. മുട്ടകള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശരീരത്തില്‍ നിന്നും ദ്രവം പുറപ്പെടുവിച്ച്  അവ മൂടുകയാണ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com