യാത്രാ വിലക്ക് നീക്കി ജര്‍മനി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി

യാത്രാ വിലക്ക് നീക്കിയതോടെ ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും​ രാജ്യത്തേക്ക്​ കടക്കാൻ തടസ്സങ്ങൾ ഇല്ലാതാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബർലിൻ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര വിലക്ക് നീക്കി ജർമനി. ഇന്ത്യയെ കൂടാതെ ബ്രിട്ടൻ, പോർചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ഏർപെടുത്തിയ വിലക്കും ജർമനി നീക്കി. 

ഇന്ത്യ, നേപ്പാൾ, റഷ്യ, ​പോർചുഗൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായാണ് ദ റോബർട്ട്​ കോച്​ ഇൻസ്​റ്റിറ്റ്യൂട്ട്​ വ്യക്തമാക്കിയത്. യാത്രാ വിലക്ക് നീക്കിയതോടെ ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും​ രാജ്യത്തേക്ക്​ കടക്കാൻ തടസ്സങ്ങൾ ഇല്ലാതാകും. എന്നാൽ യാത്രാ വിലക്ക് നീക്കിയെങ്കിലും ക്വാറൻറീൻ, കോവിഡ്​ പരിശോധനാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്​ചയും ഉണ്ടാവില്ല.

ഡെൽറ്റ വകഭേദം ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെയാണ് ജർമനി യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്.  എന്നാൽ ഡെൽറ്റ വകഭേദം ജർമനിയിലും അതിവേഗം പടർന്നുപിടിക്കുകയാണെന്നും അതിനാൽ മറ്റ്​ രാജ്യക്കാർക്കുള്ള യാത്ര വിലക്ക്​ എടുത്ത്​ കളയുമെന്നും ആരോഗ്യ മന്ത്രി ജെൻസ്​ സ്​ഫാൻ ക​ഴിഞ്ഞ ആഴ്​ച വ്യക്തമാക്കിയിരുന്നു.  ഇപ്പോഴും ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്ന ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ജർമനിയുടെ യാത്ര വിലക്ക്​ നിലനിൽക്കുന്നുണ്ട്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com