ഹെയ്ത്തി പ്രസിഡന്റിന്റെ കൊലപാതകം; നാല് പേരെ വെടിവെച്ചു കൊന്നു, രണ്ട് പേര്‍ അറസ്റ്റില്‍ 

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെന്ന് സംശയിക്കുന്നവരെ വധിച്ച് പൊലീസ്
ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ്/ എഎഫ്പി
ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ്/ എഎഫ്പി

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെന്ന് സംശയിക്കുന്നവരെ വധിച്ച് പൊലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് ഹെയ്തി പ്രസിഡന്റ് കൊല്ലപ്പെട്ടത്. 

പ്രസിഡന്റിന്റെ വസതിയില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ വധിക്കുകയായിരുന്നു എന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് ആണ് അറിയിച്ചത്. രാജ്യത്തെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

ആക്രമണകാരികളുടെ കയ്യില്‍ അകപ്പെട്ട മൂന്ന് പൊലീസുകാരെ മോചിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ് മോസിന്റെ ഭാര്യ ആശുപത്രിയിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന വിദേശികളാണ് പ്രസിഡന്റിനെ കൊലപ്പെടുത്തിയത് എന്നാണ് ജോസഫ് പറയുന്നത്.

2018ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും, തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മോസ് പ്രസിഡന്റായി തുടരുകയായിരുന്നു. മോസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ നടന്നുവരയൊണ് പ്രസിഡന്റിന്റെ കൊലപാതകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com