നാക്ക് കടുത്ത മഞ്ഞനിറത്തില്‍, മൂത്രത്തിന് കടുംചുവപ്പ്; 12കാരന് അപൂര്‍വ്വ രോഗം 

കാനഡയില്‍ 12 വയസുള്ള ആണ്‍കുട്ടിക്ക് അപൂര്‍വ്വ രോഗം
അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് 12കാരന്റെ നാക്ക് മഞ്ഞനിറത്തിലായപ്പോള്‍, Picture credit: The New England Journal of Medicine
അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് 12കാരന്റെ നാക്ക് മഞ്ഞനിറത്തിലായപ്പോള്‍, Picture credit: The New England Journal of Medicine

ഒട്ടാവ: കാനഡയില്‍ 12 വയസുള്ള ആണ്‍കുട്ടിക്ക് അപൂര്‍വ്വ രോഗം. നാക്കിന് കടുത്ത മഞ്ഞ നിറമാകുന്ന ഗുരുതര രോഗമാണ് കുട്ടിക്ക് പിടിപെട്ടത്. രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അപൂര്‍വ്വ രോഗവുമായാണ് കുട്ടി ചികിത്സ തേടിയത്.

കടുത്ത തൊണ്ട വേദന, ചുവന്ന നിറത്തില്‍ മൂത്രം പോകല്‍, കടുത്ത വയറുവേദന, ത്വക്കിന് നിറവ്യത്യാസം എന്നി രോഗലക്ഷങ്ങളുമായാണ് കുട്ടി ടൊറോന്റോയിലെ ആശുപത്രിയില്‍ എത്തിയത്. തുടക്കത്തില്‍ കുട്ടിക്ക് മഞ്ഞപിത്തമാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. സാധാരണയായി ശരീരത്തിന് മഞ്ഞ നിറം കാണപ്പെടുന്നത് മഞ്ഞപിത്തം ബാധിക്കുന്ന സമയത്താണ്. എന്നാല്‍ നാക്കിന് കടുത്ത മഞ്ഞനിറം കണ്ടത് ഡോക്ടര്‍മാര്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിച്ചു.

തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ കുട്ടിക്ക് വിളര്‍ച്ചയാണ് എന്ന് കണ്ടെത്തി. എപ്‌സ്റ്റെന്‍ ബാര്‍ വൈറസാണ് കുട്ടിയെ ബാധിച്ചത്. രോഗപ്രതിരോധ ശേഷിയെയാണ് വൈറസ് സാധാരണയായി ആക്രമിക്കുന്നത്. സ്വന്തം രോഗപ്രതിരോധ സംവിധാനത്തെ തന്നെ ആക്രമിക്കുന്ന അപൂര്‍വ്വ രോഗമായ കോള്‍ഡ് അഗ്ലുട്ടിനിന്‍ രോഗമാണ് കുട്ടിയെ ബാധിച്ചത് എന്ന് വിദഗ്ധ പരിധോനയില്‍ കണ്ടെത്തി. ഈ രോഗം ബാധിച്ചവരില്‍ ചുവന്ന രക്താണുക്കളെയാണ് സ്വന്തം രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്നത്. ശൈത്യകാലത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. 

ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ ബിലിറുബീന്റെ അളവ് വര്‍ധിക്കും. ഇത് മഞ്ഞപിത്തത്തിന് കാരണമാകും. രക്തം മാറ്റിവെയ്ക്കലാണ് ഒരു ചികിത്സാരീതി. ഏഴാഴ്ച സ്റ്റിറോയിഡ് നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com