ചിക്കൻ ഫ്രൈ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് ‘ടവൽ ഫ്രൈ’! അമ്പരന്ന് യുവതി, വിഡിയോ 

മകന് കഴിക്കാനായി ചിക്കൻ മുറിച്ച് നൽകുന്നതിനിടയിലാണ് ഓർഡറിലെ അപാകത ശ്രദ്ധയിൽപ്പെട്ടത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

ർഡര്‍ ചെയ്ത ചിക്കൻ ഫ്രൈക്ക് പകരം അപ്രതീക്ഷിതമായി കിട്ടിയ ഭക്ഷണം കണ്ട്  അമ്പരന്നിരിക്കുകയാണ് അലിക് പെരേസ്‌ എന്ന യുവതി. ഓൺലൈൻ ആപ്പ് വഴി ഓർഡർ ചെയ്തപ്പോൾ ചിക്കന് പകരം ‘ടവൽ ഫ്രൈ’ ആണ് യുവതിക്ക് ലഭിച്ചത്.  ഫിലിപ്പീൻസിലാണ് സംഭവം. 

മകന് കഴിക്കാനായി ചിക്കൻ മുറിച്ച് നൽകുന്നതിനിടയിലാണ് ഓർഡറിലെ അപാകത യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഫ്രൈഡ് ചിക്കന് പകരം അകത്ത് ഡീപ് ഫ്രൈ ചെയ്ത രൂപത്തിലാണ് ‌ടവ്വൽ കിട്ടിയത്. ഫ്രൈ ചെയ്ത ചിക്കനുള്ളിൽ എങ്ങനെയാണ് ടവ്വൽ കുടുങ്ങുക എന്നാണ് അലിക്കിന്റെ സംശയം.  

ജോലീബീ എന്ന കടയിൽ നിന്ന് വരുത്തിയ ഓർഡറിലാണ് അബദ്ധം കണ്ടെത്തിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണെന്നും യുവതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com