മുട്ട സംരക്ഷിക്കാന്‍ ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് ചെങ്കണ്ണി തിത്തിരി, 'പോരാട്ടവീര്യം': വീഡിയോ 

തായ്ലന്‍ഡിലെ കാംഫേങ് ഫെറ്റ് പ്രവിശ്യയില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം
ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് ചെങ്കണ്ണി തിത്തിരി
ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച് ചെങ്കണ്ണി തിത്തിരി

കുഞ്ഞിനെ രക്ഷിക്കാന്‍ ജീവന്‍ വരെ കളയാന്‍ തയ്യാറാവുന്ന അമ്മമാരുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മുട്ട സംരക്ഷിക്കാന്‍ ചെങ്കണ്ണി തിത്തിരിപക്ഷി നടത്തുന്ന പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

തായ്ലന്‍ഡിലെ കാംഫേങ് ഫെറ്റ് പ്രവിശ്യയില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം. ബൂന്‍ലോയി സാങ്‌ഖോങ് എന്ന കര്‍ഷകനാണ് ഈ ദൃശ്യം വയലില്‍ നിന്നു പകര്‍ത്തിയത്. ട്രാക്ടറില്‍ വയലിലെത്തിയതായിരുന്നു കര്‍ഷകനായ ബൂന്‍ലോയി സാങ്‌ഖോങ്. നിലമൊരുക്കുന്നതിനിടയിലാണ് പക്ഷിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടത്. 

നോക്കിയപ്പോള്‍ കണ്ടത് ട്രാക്ടറിന്റെ ടയറിനു മുന്നില്‍ ചിറകും വിരിച്ചുപിടിച്ച് നില്‍ക്കുന്ന പക്ഷിയെയാണ്. പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് മുട്ട കണ്ടത്. അപ്പോഴാണ് മനസ്സിലായത് മുട്ട സംരക്ഷിക്കാനായിരുന്നു പക്ഷി ശ്രമിച്ചതെന്ന്. ഉടന്‍ തന്നെ ബൂന്‍ലോയി സാങ്‌ഖോങ് ട്രാക്ടര്‍ പക്ഷിയെ തട്ടാതെ നീക്കിയെടുത്ത് തന്റെ ജോലികള്‍ തുടര്‍ന്നു.


വയലുകളില്‍ ധാരാളമായി കാണപ്പെടുന്ന പക്ഷികളാണ് ചെങ്കണ്ണി തിത്തിരിപക്ഷികള്‍. ഇന്ത്യ, മ്യാന്‍മര്‍, ഇന്തോനീഷ്യ എന്നിവിടങ്ങളിലൊക്കെ ഇവയെ ധാരാളം കാണാം. തുറസായ സ്ഥലത്തും ഉഴുത വയലുകളിലുമൊക്കെയാണ് ഇവ സാധാരണയായി കൂടൊരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com