വിലക്ക് നീക്കി കുവൈറ്റ്; ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ഓ​ഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശിക്കാം

വിലക്ക് നീക്കി കുവൈറ്റ്; ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് ഓ​ഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കുവൈറ്റ് സിറ്റി: കോവിഡ് സാഹചര്യത്തെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്ക് കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കുവൈറ്റ് നീക്കുന്നു. കുവൈറ്റിൽ താമസ വിസയുള്ള വാക്‌സിൻ സ്വീകരിച്ച വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനാനുമതി നൽകിയതായി മന്ത്രിസഭ വ്യക്തമാക്കി. 

ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകൾ. ഈ വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി. ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. സർവകലാശാലകൾ അടക്കമുള്ളവയിൽ പ്രവർത്തിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരടക്കമുള്ള ജീവനക്കാരുടെ സേവനം ലക്ഷ്യമിട്ടാണ് വിലക്ക് നീക്കാനുള്ള തീരുമാനം.  

ഇന്ത്യയിൽ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്‌സിന് കുവൈറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നൽകുന്ന കോവാക്‌സിന് കുവൈറ്റ് അം​ഗീകാരം ഇല്ല. തീരുമാനം പതിനായിരക്കണക്കിന് പ്രവാസികൾക്ക് ഗുണകരമാകും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com